കേരള ഹൈക്കോടതി (File Photo)
കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈക്കോടതിയില്‍. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസാണ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തത്.
ജസ്റ്റിന്‍ ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ചിനാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ പരാതി നല്‍കിയത്. ഇതോടെ അമ്മ സംഘടനയ്ക്ക് വേണ്ടി ഒരു സ്‌പെഷല്‍ കോടതി വേണ്ട സാഹചര്യമാണല്ലോ ഉള്ളത് എന്ന പരാമര്‍ശം കോടതി നടത്തി.
അതേസമയം, യൂട്യൂബ് ചാനല്‍ വഴി അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു അന്‍സിബയുടെ പരാതി. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനല്‍ ഉടമയും നടി ശ്വേതാ മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അന്‍സിബയുടെ ആരോപണം.
Tags : AnsibaHassan Lakshmipriya HighCourt AMMA