x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​സി​ബ​യ്ക്ക് ക​ക്ഷി​ചേ​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് ശ്വേ​ത മേ​നോ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 29, 2026 03:10 PM IST | Updated: July 29, 2026 04:02 PM IST

ശ്വേ​ത മേ​നോ​ൻ

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ന​ടി അ​ൻ​സി​ബ ഹ​സ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശ്വേ​ത മേ​നോ​ൻ എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ അ​ൻ​സി​ബ​യ്ക്ക് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നും, വ്യ​ക്തി​പ​ര​മാ​യ പ്ര​തി​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ൻ​സി​ബ​യു​ടെ ഈ ​നീ​ക്ക​മെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി അം​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ക്ഷി​ചേ​രാ​നു​ള്ള അ​ൻ​സി​ബ​യു​ടെ അ​പേ​ക്ഷ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും, കേ​സ് അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കാ​നാ​ണ് ഈ ​ശ്ര​മ​മെ​ന്നും സ​ത്യ​വാംഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. താ​ൻ തെ​റ്റാ​യ രേ​ഖ​ക​ൾ ന​ൽ​കി​യെ​ന്ന അ​ൻ​സി​ബ​യു​ടെ വാ​ദം ശ്വേ​ത ത​ള്ളി. അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​മേ​ഷ് പി​ഷാ​ര​ടി​ക്കും മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും, 'അ​മ്മ' പ്ര​സി​ഡ​ന്‍റാ​യി തു​ട​രാ​നു​ള്ള ത​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​ണ് ഈ ​കേ​സ് എ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നാ​ൽ അ​ൻ​സി​ബ​യു​ടെ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നാ​ണ് ശ്വേ​ത​യു​ടെ പ്ര​ധാ​ന വാ​ദം.

അ​തേ​സ​മ​യം, അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ഇ​നി മു​ന്നോ​ട്ടു​പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ശ്വേ​ത മേ​നോ​ന് കേ​സി​ൽ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി​യും കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : SwethaMenon AnsibaHassan Case

Recent News

Corehub Up