Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TRAI

ഡാ​റ്റ വേ​ണ്ട, കോ​ളിം​ഗ് മാ​ത്രം മ​തി​യോ? റീ​ച്ചാ​ർ​ജ് നി​ര​ക്കു​ക​ൾ കു​റ​യും; പു​തി​യ ട്രാ​യ് നി​യ​മ​ങ്ങ​ൾ അ​റി​യാം

മൊ​ബൈ​ൽ ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​തെ കോ​ളിം​ഗി​നും എ​സ്എം​എ​സി​നും മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്).

ഡാ​റ്റ പാ​യ്ക്കു​ക​ൾ നി​ർ​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​ത്ത കോ​ളിം​ഗ് വൗ​ച്ച​റു​ക​ൾ ന​ൽ​കാ​ൻ ജി​യോ, എ​യ​ർ​ടെ​ൽ, വി ​തു​ട​ങ്ങി​യ ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് ട്രാ​യ് നി​ർ​ദേശം ന​ൽ​കി.

ട്രാ​യ് ത​യാ​റാ​ക്കി​യ 'ടെ​ലി​കോം ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ (പ​തി​മൂ​ന്നാം ഭേ​ദ​ഗ​തി) റ​ഗു​ലേ​ഷ​ൻ​സ് 2026' മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​യോ​ക്താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട 5 പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു:

* ഡാ​റ്റ​യി​ല്ലാ​ത്ത കോ​ളിം​ഗ്-​എ​സ്എം​എ​സ് പ്ലാ​നു​ക​ൾ നി​ർ​ബ​ന്ധം: ഇ​നി​മു​ത​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ബൈ​ൽ ഡാ​റ്റ ഉ​ൾ​പ്പെ​ടാ​ത്ത വോ​യ്‌​സ് കോ​ളും എ​സ്എം​എ​സും മാ​ത്ര​മു​ള്ള സ്പെ​ഷ്യ​ൽ താ​രീ​ഫ് വൗ​ച്ച​റു​ക​ൾ ല​ഭ്യ​മാ​ക്ക​ണം. നി​ല​വി​ലു​ള്ള 28 ദി​വ​സ​ത്തെ അ​റ്റാ​ച്ച്ഡ് ഡാ​റ്റ പ്ലാ​നു​ക​ൾ​ക്ക് സ​മാ​ന​മാ​യ വാ​ലി​ഡി​റ്റി​യി​ൽ ഡാ​റ്റ​യി​ല്ലാ​ത്ത പ്ലാ​നു​ക​ളും ന​ൽ​കേ​ണ്ടി വ​രും.

* റീ​ച്ചാ​ർ​ജ് നി​ര​ക്കു​ക​ളി​ൽ കു​റ​വു​ണ്ടാ​കും: ഡാ​റ്റ ഉ​ൾ​പ്പെ​ടു​ന്ന സാ​ധാ​ര​ണ പ്ലാ​നു​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രി​ക്ക​ണം കോ​ളിം​ഗ് മാ​ത്ര​മു​ള്ള പ്ലാ​നു​ക​ൾ ന​ൽ​കേ​ണ്ട​ത് എ​ന്ന് ട്രാ​യ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ത്ര ശ​ത​മാ​നം തു​ക കു​റ​യ്ക്ക​ണം എ​ന്ന​തി​ൽ കൃ​ത്യ​മാ​യ തു​ക നി​ർ​ണയി​ച്ചി​ട്ടി​ല്ല, ഇ​ത് ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി​രി​ക്കും.

* എ​ല്ലാ മാ​സ​വും ഒ​രേ തീ​യ​തി​യി​ൽ പു​തു​ക്കാ​വു​ന്ന പ്ലാ​ൻ: മാ​സം തോ​റും ഒ​രേ തിയ​തി​യി​ൽ റീ​ച്ചാ​ർ​ജ് പു​തു​ക്കാ​വു​ന്ന (Same-date Renewal) കു​റ​ഞ്ഞ​ത് ഒ​രു വോ​യ്‌​സ്-​എ​സ്എം​എ​സ് പ്ലാ​നെ​ങ്കി​ലും ക​മ്പ​നി​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മാ​സം 10-ാം തീ​യ​തി​യാ​ണ് റീ​ച്ചാ​ർ​ജ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത മാ​സ​വും 10-ാം തീ​യ​തി ത​ന്നെ പ്ലാ​ൻ പു​തു​ക്ക​പ്പെ​ടും (28 ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്ക് പ​ക​രം ക​ല​ണ്ട​ർ മാ​സം ല​ഭി​ക്കും).

*കൂ​ടു​ത​ൽ വാ​ലി​ഡി​റ്റി​യു​ള്ള പ്ലാ​നു​ക​ൾ: ഹ്ര​സ്വ​കാ​ല പ്ലാ​നു​ക​ൾ​ക്ക് പു​റ​മെ, കൂ​ടു​ത​ൽ ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള (Long-validity) ഡാ​റ്റ​യി​ല്ലാ​ത്ത റീ​ച്ചാ​ർ​ജ് പ്ലാ​നു​ക​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ന​ൽ​ക​ണം. ഇ​ത് കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഫീ​ച്ച​ർ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും.‌

ഒ​ക്ടോ​ബ​ർ മു​ത​ൽ ബി​ല്ലു​ക​ൾ കു​റ​യു​മോ?

2026 സെ​പ്റ്റം​ബ​ർ 22നാ​ണ് ട്രാ​യ് ഈ ​ഭേ​ദ​ഗ​തി ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 30 ദി​വ​സ​ത്തി​ന​കം (ഒ​ക്ടോ​ബ​റോ​ടെ) നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ ജി​യോ, എ​യ​ർ​ടെ​ൽ, വി ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള കോ​ളിം​ഗ് പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കും.

Kerala

സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച 150 കോ​​​ടി രൂ​​​പ പി​​​ഴ

പ​​​ര​​​വൂ​​​ർ: സ്പാം ​​​കോ​​​ളു​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​ന് ടെ​​​ലി​​​കോം ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു 150 കോ​​​ടി രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി ട്രാ​​​യ്.

2020 മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ഇ​​​ത്ര​​​യും തു​​​ക ഫൈ​​​ൻ ആ​​​യി ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി​​​ക​​​ളി​​​ൽ തെ​​​റ്റാ​​​യ പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ത്ത​​​തി​​​നാ​​​ണ് ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു മു​​​തി​​​ർ​​​ന്ന​​​ത്.

ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി​​​ക​​​ളി​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ്പാം ​​​നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നു ട്രാ​​​യ് നേ​​​ര​​​ത്തേത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ട്രാ​​​യ് കൃ​​​ത്യ​​​മാ​​​യ ഓ​​​ഡി​​​റ്റ് ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​തി​​​ൽനി​​​ന്നും നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നും ട്രാ​​​യ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം 21 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്പാ​​​മ​​​ർ​​​മാ​​​രെ ട്രാ​​​യ് ത​​​ന്നെ വിഛേ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​ത്ര​​​മ​​​ല്ല ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. 2024 ഓ​​​ഗ​​​സ്റ്റ് 13 നു ​​​ട്രാ​​​യ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 18.8 ല​​​ക്ഷം സ്പാ​​​മ​​​ർ​​​മാ​​​രു​​​ടെ ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ വിഛേ​​​ദി​​​ക്ക​​​പ്പെ​​​ട്ടു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യയ്​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ൻ ടെ​​​ലി​​​കോം സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ൾ​​​ക്കു ട്രാ​​​യ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലെ ആ​​​ദ്യ മാ​​​ർ​​​ഗം.

ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ അ​​​യ​​​ച്ച​​​യാ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ബ്ലാ​​​ക്ക് ലി​​​സ്റ്റ് ചെ​​​യ്യാ​​​നും അ​​​ധി​​​കാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ട്രാ​​​യ് ഒ​​​രു ആ​​​പ്പും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ടെ​​​ലി​​​മാ​​​ർ​​​ക്ക​​​റ്റ​​​ർ​​​മാ​​​ർ ഇ​​​പ്പോ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നി​​​രു​​​ന്നാ​​​ലും 10 അ​​​ക്ക മൊ​​​ബൈ​​​ൽ ന​​​മ്പ​​​രു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത വ്യ​​​ക്തി​​​ക​​​ളി​​​ൽനി​​​ന്നും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും നി​​​ര​​​വ​​​ധി കോ​​​ളു​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ട്രാ​​​യ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഫോ​​​ണു​​​ക​​​ളി​​​ൽ ന​​​മ്പ​​​രു​​​ക​​​ൾ ബ്ലോ​​​ക്ക് ചെ​​​യ്താ​​​ൽ മാ​​​ത്രം സ്പാ​​​മ​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. കാ​​​ര​​​ണം സ്പാ​​​മ​​​ർ​​​മാ​​​ർ പ​​​തി​​​വാ​​​യി അ​​​വ​​​രു​​​ടെ ന​​​മ്പ​​​രു​​​ക​​​ൾ മാ​​​റ്റി​​​യാ​​​ണ് ത​​​ട്ടി​​​പ്പു​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​ത്. ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ളു​​​ക​​​ളോ സ​​​ന്ദേ​​​ശ​​​മോ ല​​​ഭി​​​ച്ചാ​​​ൽ ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. മാ​​​ത്ര​​​മ​​​ല്ല ഇ​​​ത​​​ിൽ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ട്രാ​​​യ് ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലാ​​​ണ് ടെ​​​ലി​​​കോം ഓ​​​പ്പ​​​റ്റേ​​​ർ​​​മാ​​​ർ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​ത്.

പ്ര​​​മോ​​​ഷ​​​ണ​​​ൽ കോ​​​ളു​​​ക​​​ളെ ട്രാ​​​യ് അ​​​ടു​​​ത്തി​​​ടെ പ​​​ല ത​​​ട്ടു​​​ക​​​ളി​​​ലാ​​​യി ത​​​രം തി​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ഇ​​​ത്ത​​​രം കോ​​​ളു​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക സീ​​​രീ​​​സ് ന​​​മ്പ​​​രു​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​ധാ​​​ര​​​ണ​​​യു​​​ള്ള 10 അ​​​ക്ക മൊ​​​ബൈ​​​ൽ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ നി​​​ന്നു പ്ര​​​മോ​​​ഷ​​​ണ​​​ൽ കോ​​​ളു​​​ക​​​ൾ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും ട്രാ​​​യ് മൊ​​​ബൈ​​​ൽ ഓ​​​പ്പ​​​റേറ്റർ​​​മാ​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​തേസ​​​മ​​​യം 150 കോ​​​ടി രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​രേ മൊ​​​ബൈ​​​ൽ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

Kerala

രാ​ജ്യ​ത്ത് 100 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​ർ

പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തു ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 100 കോ​​​​ടി ക​​​​വി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (ട്രാ​​​​യ്) പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ക​​​​ണ​​​​ക്കി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

2025 ഒ​​​​ക്‌​​ടോ​​ബ​​​​റി​​​​ൽ രാ​​​ജ്യ​​​ത്ത് 99.98 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 95.49 കോ​​​​ടി ആ​​​​ൾ​​​​ക്കാ​​​​ർ വ​​​​യ​​​​ർ​​​​ലെ​​​​സ് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലും 4.48 കോ​​​​ടി പേ​​​​ർ സ്ഥി​​​​രം ക​​​​ണ​​​ക്‌​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

2025 ന​​​​വം​​​​ബ​​​​ർ ആ​​​​യ​​​​പ്പോ​​​​ഴാ​​​​ണു രാ​​​​ജ്യ​​​​ത്തെ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 100 കോ​​​​ടി ക​​​​ട​​​​ന്ന​​​​തെ​​​​ന്നും ട്രാ​​​​യ് വ്യ​​​​ക്ത​​​​മാ​​​​ക്കി. 51 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​യി റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ആ​​​​ണ് മു​​​​ന്നി​​​​ൽ. ഇ​​​​തി​​​​ൽ 49.69 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സും 1.35 കോ​​​​ടി ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​ണ്. തൊ​​​​ട്ടു​​​പി​​​​ന്നി​​​​ലു​​​​ള്ള​​​​ത് ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ല്ലാ​​​​ണ്. അ​​​​വ​​​​ർ​​​​ക്ക് 31.42 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ൽ 30.42 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സും ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​ണെ​​​​ന്നും ട്രാ​​​​യ് ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വോ​​​​ഡ​​​​ഫോ​​​​ൺ ഐ​​​​ഡി​​​​യ​​​യ്​​​​ക്ക് 12.77 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സ് ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ണ്ട്. ഭാ​​​​ര​​​​ത് സ​​​​ഞ്ചാ​​​​ർ നി​​​​ഗം ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 2.94 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സ് വ​​​​രി​​​​ക്കാ​​​​രും 44.5 ല​​​​ക്ഷം ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ വ​​​​രി​​​​ക്കാ​​​​രു​​​മു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ട്രാ​​​​യ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്ത് ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ആ​​​​റു മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​ച്ചു.

2015 ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ 13.15 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​ത്തു വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ് 2025 ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ത് 100.37 കോ​​​​ടി​​​​യാ​​​​യാ​​​​ണ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. 2025 ന​​​​വം​​​​ബ​​​​റി​​​​ലെ ക​​​​ണ​​​​ക്കു​​​​ ​​​പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്തെ മൊ​​​​ത്തം ടെ​​​​ലി​​​​കോം വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 123.45 കോ​​​​ടി​​​​യാ​​​​യും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

വ​​​​യ​​​​ർ​​​​ലെസ് അ​​​​ഥ​​​​വാ മൊ​​​​ബൈ​​​​ൽ വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ത​​​​ന്നെ​​​​യാ​​​​ണു മു​​​​ന്നി​​​​ൽ. 13.88 ല​​​​ക്ഷം പു​​​​തി​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​ക്കൂ​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി അ​​​​വ​​​​രു​​​​ടെ ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മൊ​​​​ത്തം വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 48.6 കോ​​​​ടി​​​​യാ​​​​യി.

Latest News

Corehub Up