x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് 100 കോ​ടി ബ്രോ​ഡ്ബാ​ൻ​ഡ് വ​രി​ക്കാ​ർ


Published: January 2, 2026 11:45 PM IST | Updated: January 2, 2026 11:45 PM IST

പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തു ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 100 കോ​​​​ടി ക​​​​വി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (ട്രാ​​​​യ്) പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ക​​​​ണ​​​​ക്കി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

2025 ഒ​​​​ക്‌​​ടോ​​ബ​​​​റി​​​​ൽ രാ​​​ജ്യ​​​ത്ത് 99.98 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 95.49 കോ​​​​ടി ആ​​​​ൾ​​​​ക്കാ​​​​ർ വ​​​​യ​​​​ർ​​​​ലെ​​​​സ് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ളി​​​​ലും 4.48 കോ​​​​ടി പേ​​​​ർ സ്ഥി​​​​രം ക​​​​ണ​​​ക്‌​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

2025 ന​​​​വം​​​​ബ​​​​ർ ആ​​​​യ​​​​പ്പോ​​​​ഴാ​​​​ണു രാ​​​​ജ്യ​​​​ത്തെ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 100 കോ​​​​ടി ക​​​​ട​​​​ന്ന​​​​തെ​​​​ന്നും ട്രാ​​​​യ് വ്യ​​​​ക്ത​​​​മാ​​​​ക്കി. 51 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​യി റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ആ​​​​ണ് മു​​​​ന്നി​​​​ൽ. ഇ​​​​തി​​​​ൽ 49.69 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സും 1.35 കോ​​​​ടി ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​ണ്. തൊ​​​​ട്ടു​​​പി​​​​ന്നി​​​​ലു​​​​ള്ള​​​​ത് ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ല്ലാ​​​​ണ്. അ​​​​വ​​​​ർ​​​​ക്ക് 31.42 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ൽ 30.42 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സും ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​ണെ​​​​ന്നും ട്രാ​​​​യ് ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വോ​​​​ഡ​​​​ഫോ​​​​ൺ ഐ​​​​ഡി​​​​യ​​​യ്​​​​ക്ക് 12.77 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സ് ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ണ്ട്. ഭാ​​​​ര​​​​ത് സ​​​​ഞ്ചാ​​​​ർ നി​​​​ഗം ലി​​​​മി​​​​റ്റ​​​​ഡി​​​​ന് 2.94 കോ​​​​ടി വ​​​​യ​​​​ർ​​​​ലെ​​​​സ് വ​​​​രി​​​​ക്കാ​​​​രും 44.5 ല​​​​ക്ഷം ഫി​​​​ക്സ​​​​ഡ് ലൈ​​​​ൻ വ​​​​രി​​​​ക്കാ​​​​രു​​​മു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ട്രാ​​​​യ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്ത് ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം ആ​​​​റു മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​ച്ചു.

2015 ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ 13.15 കോ​​​​ടി ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് വ​​​​രി​​​​ക്കാ​​​​രാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​ത്തു വ​​​​ർ​​​​ഷം ക​​​​ഴി​​​​ഞ്ഞ് 2025 ന​​​​വം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ത് 100.37 കോ​​​​ടി​​​​യാ​​​​യാ​​​​ണ് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്. 2025 ന​​​​വം​​​​ബ​​​​റി​​​​ലെ ക​​​​ണ​​​​ക്കു​​​​ ​​​പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ത്തെ മൊ​​​​ത്തം ടെ​​​​ലി​​​​കോം വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 123.45 കോ​​​​ടി​​​​യാ​​​​യും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

വ​​​​യ​​​​ർ​​​​ലെസ് അ​​​​ഥ​​​​വാ മൊ​​​​ബൈ​​​​ൽ വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ത​​​​ന്നെ​​​​യാ​​​​ണു മു​​​​ന്നി​​​​ൽ. 13.88 ല​​​​ക്ഷം പു​​​​തി​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​ക്കൂ​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി അ​​​​വ​​​​രു​​​​ടെ ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മൊ​​​​ത്തം വ​​​​രി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 48.6 കോ​​​​ടി​​​​യാ​​​​യി.

Tags : broadband subscribers India 100 crore trai

Recent News

Corehub Up