Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trai

നിലപാടു കടുപ്പിച്ച് ട്രാ​യ്; ടെ​ലി​കോം ക​മ്പ​നി​ക​ള്‍ 30 ദി​വ​സ​ത്തെ പ്ലാ​നു​ക​ള്‍ ന​ല്‍​ക​ണം

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്ത് മൊ​​​ബൈ​​​ല്‍ റീ​​​ചാ​​​ര്‍​ജ് പ്ലാ​​​നു​​​ക​​​ളു​​​ടെ വാ​​​ലി​​​ഡി​​​റ്റി 28 ദി​​​വ​​​സ​​​ത്തി​​​ല്‍ നി​​​ന്ന് 30 ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കോ ഒ​​​രു ക​​​ല​​​ണ്ടർ മാ​​​സ​​​ത്തി​​​ലേ​​​ക്കോ വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് മേ​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ സ​​​മ്മ​​​ര്‍​ദം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ട് ക​​​ര്‍​ശ​​​ന​​​മാ​​​ക്കാ​​​ന്‍ ടെ​​​ലി​​​കോം റെഗു​​​ലോ​​​റ്റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ​​​യും ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ല്‍ ക​​​മ്പ​​​നി​​​ക​​​ള്‍ 30 ദി​​​വ​​​സ​​​ത്തെ പ്ലാ​​​നു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, 28 ദി​​​വ​​​സ​​​ത്തെ പ്ലാ​​​നു​​​ക​​​ളാ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ലാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത്പ്ര​​​തി​​​വ​​​ര്‍​ഷം ഒ​​​രു മാ​​​സ​​​ത്തെ അ​​​ധി​​​ക റീ​​​ചാ​​​ര്‍​ജ് ബാ​​​ധ്യ​​​ത വ​​​രു​​​ത്തു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

നി​​​ല​​​വി​​​ല്‍ ജി​​​യോ, എ​​​യ​​​ര്‍​ടെ​​​ല്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ള്‍ 319 രൂ​​​പ​​​യ്ക്ക് ഒ​​​രു ക​​​ല​​​ണ്ട​​​ര്‍ മാ​​​സം വാ​​​ലി​​​ഡി​​​റ്റി​​​യു​​​ള്ള പ്ലാ​​​നു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും ഇ​​​പ്പോ​​​ഴും 299 രൂ​​​പ​​​യു​​​ടെ 28 ദി​​​വ​​​സ​​​ത്തെ പ്ലാ​​​നു​​​ക​​​ളെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്.

വാ​​​ലി​​​ഡി​​​റ്റി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് പ്ലാ​​​നു​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് കൂ​​​ടാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ഇ​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ബാ​​​ധ്യ​​​ത​​​യാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ളു​​​ടെ പ​​​ക്ഷം.

എ​​​ന്നാ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സൗ​​​ക​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് എ​​​ല്ലാ കാ​​​ല​​​യ​​​ള​​​വി​​​ലു​​​മു​​​ള്ള പ്ലാ​​​നു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ട്രാ​​​യ് നേ​​​ര​​​ത്തേത​​​ന്നെ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.റീ​​​ചാ​​​ര്‍​ജ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ലും ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ഇ​​​ന്‍​ക​​​മിം​​​ഗ് കോ​​​ളു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ല്‍ ഒ​​​രു ന​​​മ്പ​​​ര്‍ സ​​​ജീ​​​വ​​​മാ​​​യി നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍​ക്ക് അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് വ​​​രു​​​ന്നു​​​ണ്ടെ​​​ന്നും ന​​​മ്പ​​​റു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വു​​​ണ്ടെ​​​ന്നും വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up