x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് പ്ര​തി​രോ​ധ​വു​മാ​യി ബി​ജെ​പി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ 12 മു​ഖ്യ​മ​ന്ത്രി​മാ​ർ രം​ഗ​ത്ത് ​

ഓൺലൈൻ ഡെസ്ക്
Published: September 28, 2026 03:34 AM IST | Updated: September 28, 2026 03:34 AM IST

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കാ​ൻ 12 ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ണി​നി​ര​ത്തി വ​മ്പ​ൻ പ്ര​തി​രോ​ധ​വു​മാ​യി ഭ​ര​ണ​പ​ക്ഷം. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടും, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ 14 തീ​രു​മാ​ന​ങ്ങ​ളെ മ​റ്റ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​തി​ർ​ത്ത​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ 'വോ​ട്ട് തി​രി​മ​റി' ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി, ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും തി​ങ്ക​ളാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.
വി​വി​ധ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​ർ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച​ത്. 

 

 

 

 

Tags : GyaneshKumar RahulGandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up