മോത്തിഹാരി: പാക്കിസ്ഥാനിലെ ഭീകരപ്രവർത്തകരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ബിഹാറിലെ ഈസ്റ്റ് ചന്പാരൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ധാക്ക പൊലിസ് സ്റ്റേഷൻ പരിധിയിലെ ബിസർഹിയ സ്വദേശി സെറാസ് ആലം എന്ന 22 കാരനാണ് അറസ്റ്റിലായത്.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഷെഹ്സാദ് ഭട്ടിയുടെ ശൃംഖലയുമായി ബന്ധമുള്ള അലി ഗുജ്ജാറുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായി ഇയാൾ സമ്മതിച്ചിരുന്നു.
Tags : Espionage Youth arrested Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash