x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാസയുടെ റോമൻ ടെലിസ്കോപ്പിൽനിന്നുള്ള വിവരശേഖരണത്തിന് ഗ്രൗണ്ട് സ്റ്റേഷനുകൾ സജ്ജം

വെബ്ഡെസ്ക്
Published: September 28, 2026 04:39 AM IST | Updated: September 28, 2026 04:39 AM IST

നാസയുടെ റോമൻ ടെലിസ്കോപ്പിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ ക​​​ഴി​​​ഞ്ഞ മാ​​​സം 30ന് ​​​വി​​​ക്ഷേ​​​പി​​​ച്ച നാ​​​ൻ​​​സി ഗ്രേ​​​സ് റോ​​​മ​​​ൻ സ്പേ​​​സ് ടെ​​​ലി​​​സ്കോ​​​പ്പി​​​ൽ​​​നി​​​ന്നു​​​ള്ള ശാ​​​സ്ത്രീ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​യി. അ​​​ടു​​​ത്ത വ​​​ർ​​​ഷം ആ​​​രം​​​ഭ​​​ത്തി​​​ൽ ടെ​​​ലി​​​സ്കോ​​​പ്പി​​​ന്‍റെ ദൗ​​​ത്യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ഡാ​​​റ്റാ​​​ ശേ​​​ഖ​​​ര​​​ണം സാ​​​ധ്യ​​​മാ​​​കും.

ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അ​​​ക​​​ലെ ന​​​ട​​​ത്തു​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ നി​​​രീ​​​ക്ഷ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ യു​​​എ​​​സി​​​ലെ ന്യൂ ​​​മെ​​​ക്സി​​​ക്കോ​​​യി​​​ലു​​​ള്ള നാ​​​സ​​​യു​​​ടെ നി​​​യ​​​ർ സ്പേ​​​സ് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്, ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി , ജ​​​പ്പാ​​​നി​​​ലെ ജാ​​​ക്‌​​​സ എ​​​ന്നി​​​വ​​​യു​​​ടെ ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഈ ​​​ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ വ​​​ഴി സെ​​​ക്ക​​​ൻ​​​ഡി​​​ൽ 500 മെ​​​ഗാ​​​ബി​​​റ്റ്സ് വ​​​രെ​​​ വേ​​​ഗ​​​ത്തി​​​ൽ ഡാ​​​റ്റ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കും. ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 15 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ, സൂ​​​ര്യ​​​ന്‍റെ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ലു​​​ള്ള ല​​​ഗ്രാ​​​ഞ്ച് പോ​​​യി​​​ന്‍റ് -ര​​​ണ്ടി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ടെ​​​ലി​​​സ്കോ​​​പ്പി​​​ൽ​​​നി​​​ന്ന് പ്ര​​​തി​​​ദി​​​നം ഏ​​​ക​​​ദേ​​​ശം 1.4 ടെ​​​റാ​​​ബൈ​​​റ്റ് ഡാ​​​റ്റ വ​​​രെ ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.

പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ താ​​​പ​​​നി​​​ല, വൈ​​​ദ്യു​​​തി ഉ​​​പ​​​യോഗം, പ്രാ​​​ഥ​​​മി​​​ക ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ചു. ജ​​​പ്പാ​​​നി​​​ൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് വീ​​​ശി​​​യ​​​ടി​​​ച്ച മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ പോ​​​ലും ഡാ​​​റ്റാ കൈ​​​മാ​​​റ്റം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ന​​​ട​​​ന്ന​​​താ​​​യി നാ​​​സ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ സി​​​ഗ്‌​​​ന​​​ലു​​​ക​​​ളെ ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ജ​​​പ്പാ​​​ൻ, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ന്യൂ ​​​മെ​​​ക്സി​​​ക്കോ തു​​​ട​​​ങ്ങി ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ഗ്രൗ​​​ണ്ട് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​കൃ​​​തി​​​ദ​​​ത്ത ത​​​ട​​​സ​​​ങ്ങ​​​ൾ കാ​​​ര​​​ണം ഡാ​​​റ്റ ല​​​ഭി​​​ക്കാ​​​തെവ​​​ന്നാ​​​ൽ, അ​​​തു സ്വ​​​മേ​​​ധ​​​യാ വീ​​​ണ്ടും അ​​​യ​​​യ്ക്കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് സം​​​വി​​​ധാ​​​ന​​​വും ടെ​​​ലി​​​സ്കോ​​​പ്പി​​​ലു​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Ground stations ready for data acquisition NASA's Roman

Recent News

Corehub Up