കോംഗോയിൽ ബോട്ട് മുങ്ങി
ബുകാവു: കിഴക്കൻ കോംഗോയിൽ വ്യാപാരികളുമായി പോയ ബോട്ട് മുങ്ങി 12 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. അന്പതിലേറെ പേർ ബോട്ടിലുണ്ടായിരുന്നു. 15 പേരെ രക്ഷപ്പെടുത്തി. സൗത്ത് കിവു പ്രവിശ്യയിലെ തടാകത്തിലാണു ശനിയാഴ്ച രാത്രി ബോട്ട് മുങ്ങിയത്. കോംഗോയിൽ ബോട്ടപകടങ്ങൾ പതിവാണ്.
Tags : Deepika DeepikaNewspaper BreakingNews Boat sinks in Congo