x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎ ഓഫിസിന് സിഐഎസ്എഫ് സുരക്ഷ

വെബ്ഡെസ്ക്
Published: September 28, 2026 05:22 AM IST | Updated: September 28, 2026 05:22 AM IST

എൻടിഎ ഓഫിസിന് സിഐഎസ്എഫ് സുരക്ഷ

ന്യൂ​​​ഡ​​​ൽ​​​ഹി:നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യും ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളെ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​വാ​​​ദ​​​ങ്ങ​​​ളു‌​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ടി​​​എ)​​​യു​​​ടെ പു​​​തി​​​യ ഓ​​​ഫി​​​സി​​​ന് സി​​​ഐ​​​എ​​​സ്എ​​​ഫ്‌ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്നു. ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ര​​​ഹ​​​സ്യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പു​​​തി​​​യ നീ​​​ക്കം.

പു​​​തി​​​യ ഓ​​​ഫി​​​സി​​​ലെ സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം 39 സി​​​ഐ​​​എ​​​സ്എ​​​ഫ്‌ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണ് വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ക്സ്-​​​റേ ബാ​​​ഗേ​​​ജ് സ്ക്രീ​​​നിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, ഡോ​​​ർ ഫ്രെ​​​യിം മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യും ക​​​ർ​​​ശ​​​ന​​​പ്ര​​​വേ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​വും ഇ​​​നി മു​​​ത​​​ൽ ഓ​​​ഫീ​​​സി​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. കൂ​​​ടാ​​​തെ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ചീ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

2017-ൽ ​​​രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച എ​​​ൻ​​​ടി​​​എ ഇ​​​തു​​​വ​​​രെ ഒ​​​ഖ്‌​​​ല​​​യി​​​ലെ ഓ​​​ഫി​​​സി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് മി​​​ന്‍റോ റോ​​​ഡി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ പ്ര​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്ക് ഓ​​​ഫി​​​സ് മാ​​​റ്റി​​​യ​​​ത്.

Tags : Deepika DeepikaNewspaper BreakingNews CISF security for NTA office to prevent

Recent News

Corehub Up