x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൗ​ലി സ​ർ​വ​ക​ലാ​ശാ​ല​യിലെ സംഘർഷം; നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 28, 2026 06:01 AM IST | Updated: September 28, 2026 06:01 AM IST

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ലൗ​ലി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പൊ​ലി​സ്. ക്യാ​മ്പ​സി​ൽ 2000 ല​ധി​കം പൊ​ലി​സു​കാ​രെ വി​ന്യ​സി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ലി​സ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. സ​ർ​വ​ക​ലാ​ശാ​ല 10 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ൽ സു​ര​ക്ഷി​ത​മാ​യി തു​ട​രാ​നും പു​റ​ത്ത് ഇ​റ​ങ്ങ​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന ശ​ബ്ദ സ​ന്ദേ​ശം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലൗ​ലി സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഹോ​സ്റ്റ​ലി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ അ​വി​ടെ ജോ​ലി​ക്കെ​ത്തി​യ ഇ​ല​ക്ട്രീ​ഷ്യ​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. സം​ഭ​വം പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു​വെ​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ചു.

ശ​ബ്ദ​സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ക്യാ​മ്പ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മു​ത​ൽ വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളി​ലെ ജ​ന​ൽ ചി​ല്ലു​ക​ളും മ​റ്റും വി​ദ്യാ​ർ​ഥി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്തു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തിയ പൊ​ലി​സുമായി വി​ദ്യാ​ർ​ഥി​കൽ ഏ​റ്റു​മു​ട്ടി. പൊ​ലി​സ് വാ​ഹ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ല്‍ ത​ക​ർ​ന്നു. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സംഭവത്തിൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പോ​ലും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​തി​നി​ടെ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദ്യാ​ർഥി​ക​ൾ​ക്ക് പു​റ​മെ പു​റ​ത്ത് നി​ന്നു​ള്ള​വ​രും സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സം​ശ​യം പൊ​ലി​സി​നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​നയു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജ​ല​ന്ത​ർ ഡി​ഐജി ​ന​വീ​ൻ സി​ങ്ക​ള അ​റി​യി​ച്ചു. സം​ഘ​ർ​ഷ​ത്തെതു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ദേ​ശീ​യപാ​ത-44 ഉ​ട​ൻ തു​റ​ക്കും.

Tags : Tension Lovely University Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up