ഇംഗ്ലണ്ടിലെ യുഎസ് വ്യോമതാവളം
ലണ്ടൻ: ബ്രിട്ടനിലെ അമേരിക്കൻ വ്യോമതാവളത്തിനു സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തി. സംഭവത്തിൽ യുകെ ഭീകരവിരുദ്ധ പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്. റോയൽ എയർ ഫോഴ്സ് (ആർഎഎഫ്) സൈനികതാവളത്തിനു സമീപമാണു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർ ഫോർഡിലുള്ള വെൽഫോർഡിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും സൈന്യത്തിന്റെ ബോംബ് സ്ക്വാഡിനെ വിന്യസിക്കുകയും ചെയ്തു. ഇറാനെതിരായ യുദ്ധത്തിൽ ഫെയർഫോർഡ് താവളം ഉപയോഗിക്കാൻ അമേരിക്കൻ സൈന്യത്തിനു യുകെ അനുമതി നൽകിയിരുന്നു. പ്രദേശവാസികളെ സമീപത്തുള്ള വിശ്രമകേന്ദ്രത്തിലേക്കു മാറ്റിപ്പാർപ്പിച്ചതായി പൊലിസ് അറിയിച്ചു.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പൊലിസ് വലയത്തിലാണ്.
Tags : Deepika DeepikaNewspaper BreakingNews Explosive found US airbase