for liquor sales
കൊച്ചി: ഔട്ട്ലറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീന് അവതരിപ്പിക്കാന്‍ ബിവറേജസ് കോര്പറേഷന് നടത്തുന്ന നീക്കവും മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന്റെ പൊതുജനാഭിപ്രായ സ്വരൂപണവും ഒത്തുപോകില്ലെന്നും ബെവ്കോയ്ക്കുമേല് കര്‍ശന നിയന്ത്രണം സര്‍ക്കാരിനുണ്ടാകണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ബെവ്കോയുടെ നീക്കം സര്‍ക്കാരിന്റെ സമീപനത്തിനു വിരുദ്ധമാണ്. മെട്രോ സ്റ്റേഷനുകളില്‍ തുടക്കംകുറിക്കുന്നത് മറ്റ് ഔട്ട്ലറ്റുകളിലും ബസ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും സെല്‍ഫ് വെന്‍ഡിംഗ് മെഷീനുകള്‍ വ്യാപകമാകാന്‍ കാരണമാകുമെന്നും വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ചൂണ്ടിക്കാട്ടി. മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്ന നയം തന്നെയാകണം പുതിയ നയത്തിലും ഉണ്ടായിരിക്കേണ്ടതെന്നും സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews Vending machines for liquor sales