x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ബ​സ് വാ​ങ്ങി ന​ല്‍​കാ​ന്‍‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് പ്ര​ത്യേ​ക അ​നു​മ​തി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ര്‍
Published: September 28, 2026 05:37 AM IST | Updated: September 28, 2026 05:37 AM IST

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ബ​സ് വാ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി. ഒ​രു എം​എ​ല്‍​എ​യ്ക്ക് ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് ബ​സ് വാ​ങ്ങി​ന​ല്കാം. ബ​സു​ക​ളു​ടെ സി​റ്റിം​ഗ് ശേ​ഷി, ഡി​സൈ​ന്‍‌, അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ കെ​എ​സ്ആ​ര്‍​ടി​സി​സി എം​ഡി​യു​മാ​യി ആ​ലോ​ചി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് തീ​രു​മാ​നി​ക്കാം.

സ​ര്‍​വീ​സ്, റൂ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്, പു​ന​ര്‍​വി​ന്യാ​സം തു​ട​ങ്ങി​യ​വ​യു​ടെ അ​ധി​കാ​രം കെ​എ​സ്ആ​ര്‍​ടി​സി​ക്കാ​യി​രി​ക്കും. ഓ​ര്‍​ഡി​ന​റി​യാ​യോ ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യോ മ​റ്റ് വി​ഭാ​ഗ​ത്തി​ലാ​യോ ഓ​ടി​ക്കാ​നു​ള്ള അ​ധി​കാ​രം മാ​നേ​ജ്‌​മെ​ന്‍റി​നാ​യി​രി​ക്കും. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ വേ​ണ​മെ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​വു​മാ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ന​ല്കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം.

നി​ല​വി​ല്‍ 3125 ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ണ് പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ളാ​യി ഓ​ടു​ന്ന​ത്. ഇ​തി​ല്‍ 2000ത്തോ​ളം ബ​സു​ക​ളും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ്. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സി​ന്‍റെ പ്ര​യോ​ജ​നം അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

Tags : Special permission MLA purchase bus KSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up