തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗ്യാനേഷ്കുമാർ ബിജെപി ഏജന്റായി പ്രവർത്തിച്ചുവെന്നതിന് ഇനിയും തെളിവു വേണ്ട. തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയെ ബിജെപിക്കു കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിനു വധശിഷ വിധിച്ചയാളെന്നു ചരിത്രം രേഖപ്പെടുത്തും.
രാജ്യത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ്കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പു കമ്മിഷനെ സംഘ്പരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ്കുമാർ.
ഗ്യാനേഷ്കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നതു ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Jiji Thomson's revelation is extremely