x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൂ​ർ​ദി​ൽ തീ​ർ​ഥാ​ട​ക​നാ​യി ലെ​യോ മാ​ർ​പാ​പ്പ

വെബ്ഡെസ്ക്
Published: September 28, 2026 05:52 AM IST | Updated: September 28, 2026 05:52 AM IST

ലെ​യോ മാ​ർ​പാ​പ്പ

ലൂ​​​​ർ​​​​ദ്: ആ​​​​ഗോ​​​​ള മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ലൂ​​​​ർ​​​​ദി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം. നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തെ ഫ്ര​​​​ഞ്ച് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ലൂ​​​​ർ​​​​ദി​​​​ലെ​​​​ത്തി​​​​യ​​​​ത്. പാ​​​​രീ​​​​സി​​​​ൽ​​​​നി​​​​ന്ന് ത​​​​ർ​​​​ബ്സ്-​​​​ലൂ​​​​ർ​​​​ദ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​ണാ​​​​ൻ ഗേ​​​​വ് ദെ ​​​​പോ ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ലും തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര പ​​​​രി​​​​സ​​​​ര​​​​ത്തു​​​​മാ​​​​യി ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണ് ആ​​​​ഹ്ലാ​​​​ദാ​​​​ര​​​​വ​​​​ങ്ങ​​​​ളോ​​​​ടെ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത്.

1858ൽ ​​​​വി​​​​ശു​​​​ദ്ധ ബ​​​​ർ​​​​ണ​​​​ദീ​​​​ത്ത​​​​യ്ക്ക് പ​​​​രി​​​​ശു​​​​ദ്ധ ദൈ​​​​വ​​​​മാ​​​​താ​​​​വ് ദ​​​​ർ​​​​ശ​​​​നം ന​​​​ൽ​​​​കി​​​​യ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ മാ​​​​സ​​​​ബി​​​​യേ​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ഗു​​​​ഹ​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ എ​​​​ത്തി​​​​യ​​​​തോ​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷം ഭ​​​​ക്തി​​​​സാ​​​​ന്ദ്ര​​​​മാ​​​​യി. ഗു​​​​ഹ​​​​യ്ക്കു​​​​ മു​​​​മ്പി​​​​ൽ വി​​​​തു​​​​മ്പു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടെ ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ മു​​​​ട്ടു​​​​കു​​​​ത്തി പ്രാ​​​​ർ​​​​ഥി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, വി​​​​ശു​​​​ദ്ധ പാ​​​​റ​​​​ക്കെ​​​​ട്ടു​​​​ക​​​​ളി​​​​ൽ സ്പ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും തു​​​​ട​​​​ർ​​​​ന്ന് അ​​​​വി​​​​ടത്തെ നീ​​​​രു​​​​റ​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് വെ​​​​ള്ളം കു​​​​ടി​​​​ക്കു​​​​ക​​​​യും മെ​​​ഴു​​​കു​​​തി​​​​രി തെ​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഫ്രാ​​​​ൻ​​​​സി​​​​നെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​ഭ​​​​യെ​​​​യും പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​കാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​ദ്ദേ​​​​ഹം, പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ‘സ്വ​​​​ർ​​​​ണ റോ​​​​സാ​​​​പു​​​​ഷ്പം’കാ​​​​ഴ്ച​​​​യാ​​​​യി അ​​​​ർ​​​​പ്പി​​​​ച്ചു.

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും വെ​​​​റു​​​​പ്പും അ​​​​വ​​​​സാ​​​​നി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​വും സ​​​​ഹോ​​​​ദ​​​​ര്യ​​​​വും പു​​​​ല​​​​രാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ്രാ​​​​ർ​​​​ഥി​​​​ച്ചു. യു​​​​ദ്ധചി​​​​ന്താ​​​​ഗ​​​​തി​​​​ക​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ച്ച് പൊ​​​​തു​​​​ന​​​​ന്മ​​​​യ്ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ ല​​​​ഭി​​​​ക്കുന്നതിനും മാ​​​​താ​​​​വി​​​​നോ​​​​ട് മാധ്യസ്ഥ്യം യാ​​​​ചി​​​​ച്ചു.

""മ​​​​ട​​​​ങ്ങു​​​​ന്ന​​​​ത് പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ സു​​​​വി​​​​ശേ​​​​ഷ​​​​ക​​​​രാ​​​​യി''

ഇ​​​​ന്ന​​​​ലെ ലൂ​​​​ർ​​​​ദി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ർ​​​​പ്പി​​​​ച്ച വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​ക​​​​വേ, ഇ​​​വി​​​ടെ തീ​​​​ർ​​​​ഥാ​​​​ട​​​​നം ക​​​​ഴി​​​​ഞ്ഞു നി​​​​ങ്ങ​​​​ൾ മ​​​​ട​​​​ങ്ങു​​​​ന്ന​​​​ത് വ​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ സു​​​​വി​​​​ശേ​​​​ഷ​​​​ക​​​​രാ​​​​യാ​​​​ണെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

""തെ​​​​റ്റാ​​​​യ വ​​​​ഴി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റി ദൈ​​​​വ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​നു​​​​ള്ള പ്രാ​​​​യ​​​​ശ്ചി​​​​ത്ത​​​​വും മ​​​​ന​​​​സ്താ​​​​പ​​​​വു​​​​മാ​​​​ണ് ദൈ​​​​വം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. രോ​​​​ഗ​​​​പീ​​​​ഡ​​​​ക​​​​ളും വാ​​​​ർ​​​​ധ​​​​ക്യ​​​​വും മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ മൂ​​​​ല്യം കു​​​​റ​​​​യ്ക്കു​​​​വെ​​​​ന്ന ആ​​​​ധു​​​​നി​​​​ക ചി​​​​ന്താ​​​​ഗ​​​​തി​​​​ക​​​​ൾ​​​​ക്കു മു​​​​ന്പി​​​​ൽ, ലൂ​​​​ർ​​​​ദി​​​​ലെ ഈ ​​​​വി​​​​ശു​​​​ദ്ധ ഗു​​​​ഹ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ പ്ര​​​​തീ​​​​ക​​​​മാ​​​​ണ്. ഇ​​​​വി​​​​ടെ ഒ​​​​ഴു​​​​ക്കു​​​​ന്ന ക​​​​ണ്ണീ​​​​രും രോ​​​​ഗി​​​​ക​​​​ളു​​​​ടെ ദു​​​​രി​​​​ത​​​​ങ്ങ​​​​ളും ത​​​​ട​​​​സ​​​​ങ്ങ​​​​ള​​​​ല്ല, മ​​​​റി​​​​ച്ച് ദൈ​​​​വ​​​​സ്നേ​​​​ഹം അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​റി​​​​യാ​​​​നു​​​​ള്ള വേ​​​​ദി​​​​ക​​​​ളാ​​​​ണ്’’-​​​​മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

തി​​​​ന്മ​​​​യു​​​​ടെ വേ​​​​രു​​​​ക​​​​ൾ മ​​​​നു​​​​ഷ്യ​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ മാ​​​​റ്റം സ്വ​​​​ന്തം ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു തു​​​​ട​​​​ങ്ങേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉദ്ബോധിപ്പിച്ചു.

വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ത്തു. ഇ​​​ന്നു രാ​​​വി​​​ലെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ലെ മെ​​​​റ്റ്സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മാ​​​ർ​​​പാ​​​പ്പ പോ​​​കും. അ​​​വി​​​ടെ വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​ക്കും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കും​​​ശേ​​​ഷം വൈ​​​​കു​​​​ന്നേ​​​​രം മാ​​​​ർ​​​​പാ​​​​പ്പ റോ​​​​മി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങും.

Tags :

Recent News

Corehub Up