മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
ജറൂസലെം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് അഭിമാനകരമായ മുഹൂർത്തമായി ജറൂസലെമിൽ പുതിയ സഭാ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടു. ജറൂസലെമിൽ പഠനത്തിനും തൊഴിൽപരമായ ആവശ്യങ്ങൾക്കുമായി എത്തുന്ന മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മീയ വളർച്ച ലക്ഷ്യമിട്ടുമാണ് വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ നാമത്തിൽ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്. സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുതിയ കൂട്ടായ്മയുടെ ഉദ്ഘാടനം നിർവഹിച്ചു.
സഭയുടെ ആഗോള വളർച്ചയിലും പ്രവാസികളായ വിശ്വാസികളുടെ ആത്മീയ കരുതലിലും സുപ്രധാന ചുവടുവയ്പായാണ് ഈ കൂട്ടായ്മയുടെ രൂപവത്കരണത്തെ കാണുന്നത്.
Tags : Deepika DeepikaNewspaper BreakingNews community of the Malankara Syrian Catholic Church