x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗം വി​ളി​ച്ച​ത് ലോ​കാ​യു​ക്ത ആ​വ​ശ്യ​പ്പെ​ട്ടി​ട്ട്; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി ചെ​ന്നി​ത്ത​ല

വെബ്ഡെസ്ക്
Published: September 28, 2026 04:43 AM IST | Updated: September 28, 2026 04:43 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ലോ​​​​കാ​​​​യു​​​​ക്ത യോ​​​​ഗം വി​​​​ളി​​​​ച്ചെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.
ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ താ​​​​ൻ ഇ​​​​ട​​​​പെട്ട​​​​ല്ല ലോ​​​​കാ​​​​യു​​​​ക്ത യോ​​​​ഗം വി​​​​ളി​​​​ച്ച​​​​തെ​​​​ന്നും ലോ​​​​കാ​​​​യു​​​​ക്ത സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു യോ​​​​ഗ​​​​മെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ൽ വേ​​​​ണ​​​​മെ​​​​ന്നും ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ ത​​​​ട​​​​സം നീ​​​​ക്കാ​​​​ൻ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ലോ​​​​കാ​​​​യു​​​​ക്ത ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണം പൂ​​​​ർ​​​​ണ​​​​മാ​​​​യി തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ാജ​​​​ന​​​​ക​​​​വും വ​​​​സ്തു​​​​ത​​​​ക​​​​ൾ​​​​ക്ക് നി​​​​ര​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണ്. മു​​​​ൻ​​​​പും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ യോ​​​​ഗം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്. 2006 ഓ​​​​ഗ​​​​സ്റ്റി​​​​ൽ അ​​​​ന്ന​​​​ത്തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. അ​​​​ച്യു​​​​താ​​​​ന​​​​ന്ദ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ലോ​​​​കാ​​​​യു​​​​ക്ത​​​​യു​​​​ടെ യോ​​​​ഗം ന​​​​ട​​​​ന്നു. 2014 ജൂ​​​​ലൈ​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഉ​​​​മ്മ​​​​ൻ​​​​ ചാ​​​​ണ്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും ലോ​​​​കാ​​​​യു​​​​ക്ത യോ​​​​ഗം ന​​​​ട​​​​ന്നു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കേ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റി​​​​സു​​​​മാ​​​​യി പ​​​​ല​​​​ത​​​​വ​​​​ണ മീ​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​നെ​​​​ന്ന് ആ​​​​രും പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി ലോ​​​​കാ​​​​യു​​​​ക്ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​വ​​​​ഹി​​​​ക്കേ​​​​ണ്ട ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്നെ​​​​ന്നും ഇ​​​​തെ​​​​ല്ലാം ശ​​​​രി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ലോ​​​​കാ​​​​യു​​​​ക്ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​തെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Meeting convened at Lokayukta's request

Recent News

Corehub Up