മന്ത്രി റോജി എം. ജോണ്‍
കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നല്കിയ പട്ടിക മറികടന്നാണു കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. സര്‍വകലാശാലകളുടെ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്.
എന്നാൽ, കേന്ദ്രസര്‍ക്കാര്‍ ചാന്‍സലറായ ഗവർണറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കൊച്ചിയിൽ പറഞ്ഞു.
Tags : VC appointment Not accepted Minister Roji M John