x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​ഞ്ഞു; ഇ​ന്ധ​നവി​ല​​ ഉടൻ കുറച്ചേക്കില്ല

വെബ്ഡെസ്ക്
Published: June 28, 2026 01:55 AM IST | Updated: June 28, 2026 01:55 AM IST

ക്രൂ​​ഡ്

ന്യൂ​​ഡ​​ൽ​​ഹി: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സ​മാ​ധാ​ന​മെ​ത്തു​ന്ന​തും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​തം മെ​​ച്ച​​പ്പെ​​ട്ട​​തു​​മാ​​ണ് കാ​ര​ണം.

ജൂ​​ണി​​ൽ മാ​​ത്രം 20 മു​​ത​​ൽ 24 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ് ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കു​ശേ​​ഷം ഒ​​രു മാ​​സ​​ത്തി​​നി​​ടെ​യു​​ണ്ടാ​​യ ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​യി​​ടി​​വാ​​ണി​​ത്.

ഫെ​​ബ്രു​​വ​​രി 28ന് ​​പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​മ്പ് ബാ​​ര​​ലി​​ന് 72 മു​​ത​​ൽ 73 ഡോ​​ള​​ർ വ​​രെ​​യാ​​യി​​രു​​ന്നു ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​ല. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ബാ​​ര​​ലി​​നു 126 ഡോ​​ള​​​ർ വ​​രെ​​യാ​​യി കു​​തി​​ച്ചു​​യ​​ർ​​ന്നി​​രു​​ന്നു. അ​തോ​ടെ ലോ​​ക​​മെ​ങ്ങും പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​ൽ വ​​ൻ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. എ​​ന്നാ​​ൽ നി​​ല​​വി​​ൽ വി​​ല 75 ഡോ​​ള​​റി​​ൽ താ​​ഴെ​​യെ​​​ത്തി​​യെ​​ങ്കി​​ലും ഇ​​തി​​ന്‍റെ ഗു​​ണ​​ങ്ങ​​ൾ ഉ​​ട​​ൻ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ലേ​​ക്കെ​​ത്തി​​യേ​​ക്കി​​ല്ല.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​വ​​ർ​​ധ​​ന​​യി​​ൽ വ​​ൻ ന​ഷ്‌​ടം നേ​​രി​​ട്ട പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ വി​​ത​​ര​​ണ​​ക്ക​​മ്പ​​നി​​ക​​ൾ​​ക്ക് വി​ല​ക്കു​റ​വി​ന്‍റെ നേ​​ട്ടം ല​​ഭി​​ക്കാ​​ൻ കു​​റ​​ച്ച് ആ​​ഴ്ച​​ക​​ൾ കാ​​ത്തി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്കു വാ​​ങ്ങി​​ച്ചി​​രു​​ന്ന ക്രൂ​​ഡ് ഓ​​യി​ൽ സ്റ്റോ​​ക്ക് വി​​റ്റു​​തീ​​രു​​ന്ന​​തു​​വ​​രെ ഇ​​ന്ധ​​ന​​വി​​ല​​യി​​ൽ കു​റ​വു​​ണ്ടാ​​കി​​ല്ല.

കു​​റ​​ഞ്ഞ വി​​ല​​യു​​ള്ള ക്രൂ​​ഡ് ഓ​​യി​​ൽ ക​​മ്പ​​നി​​ക​​ളു​​ടെ കൈ​​യി​​ലെ​​ത്തി വി​​പ​​ണി സ​​ന്തു​​ല​​മാ​​യ​​തി​​നു​ശേ​​ഷം മാ​​ത്ര​​മാ​​യി​​രി​​ക്കും വി​ല​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് കേ​​ന്ദ്രം പ​​രി​​ഗ​​ണി​​ക്കു​​ക.

സം​​ഘ​​ർ​​ഷം തു​​ട​​ങ്ങി​​യ മാ​​ർ​​ച്ച് മു​​ത​​ൽ മേ​​യ് വ​​രെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ ഏ​​ക​​ദേ​​ശ ന​​ഷ്‌​ട​​മു​​ണ്ടാ​​യെ​​ന്നാ​​ണ് ക​ണ​ക്ക്. ഈ ​​ന​ഷ്‌​ടം നി​​ക​​ത്തു​​വാ​​നു​​ള്ള സാ​​വ​​കാ​​ശം ക​മ്പ​നി​ക​ൾ​ക്ക് കേ​​ന്ദ്രം ന​​ൽ​​കി​​യേ​​ക്കും.

Tags : Crude oil prices fall fuel prices reduced soon

Recent News

Corehub Up