Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amendment

ലോ​ക്സ​ഭാ അംഗസംഖ്യ ഉയർത്തൽ; ഭേദഗതി ബിൽ നാളെ പാർലമെന്‍റിൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ അം​ഗ​സം​ഖ്യ നി​ല​വി​ലു​ള്ള 543ൽ നി​ന്ന് 850 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള 131-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും പ​ക​ർ​പ്പ് എം​പി​മാ​ർ​ക്ക് കൈ​മാ​റി. 16 മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 815 പേ​രെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് 35 പേ​രെ​യും ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 2026ന് ​ശേ​ഷ​മു​ള്ള ആ​ദ്യ സെ​ൻ​സ​സി​ന് ശേ​ഷം മാ​ത്ര​മേ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ, ആ​ർ​ട്ടി​ക്കി​ൾ 82ൽ ​ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തോ​ടെ പു​തി​യ സെ​ൻ​സ​സി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ത​ന്നെ 2011ലെ ​സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു സാ​ധി​ക്കും.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള "ഡീ​ലി​മി​റ്റേ​ഷ​ൻ ബി​ൽ 2026’ പ്ര​കാ​രം സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യോ നി​ല​വി​ലെ ജ​ഡ്ജി​യോ അ​ധ്യ​ക്ഷ​നാ​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​നെ കേ​ന്ദ്ര​ത്തി​ന് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ രൂ​പീ​ക​രി​ക്കാം.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. കൂ​ടാ​തെ, ഓ​രോ സം​സ്ഥാ​ന​ത്തു​നി​ന്നും അ​ഞ്ച് എം​പി​മാ​രും അ​ഞ്ച് എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ സ​ഹാ​യി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഏ​തൊ​രു തീ​രു​മാ​ന​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​ൻ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​വ​യ്ക്ക് നി​യ​മ​സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കും.

പി​ന്നീ​ട് ഒ​രു കോ​ട​തി​യി​ലും അ​തി​നെ ചോ​ദ്യംചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും, നി​ല​വി​ലു​ള്ള സ​ർ​ക്കാ​രു​ക​ൾ പി​രി​ച്ചു​വി​ടു​ന്ന​തു​വ​രെ പ്ര​തി​നി​ധി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​പ​തെര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ തു​ട​രു​മെ​ന്നും ബി​ല്ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും ആ​കെ സീ​റ്റു​ക​ളു​ടെ മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​ന്ന വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്.

പ​ട്ടി​ക​ജാ​തി​, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലും ഇ​തേ അ​നു​പാ​ത​ത്തി​ൽ വ​നി​താ സം​വ​ര​ണം ബാ​ധ​ക​മാ​കും. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​വ​ര​ണ സീ​റ്റു​ക​ൾ മാ​റി​വ​രു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ക.

National

എഫ്സിആർഎ ഭേദഗതി; ബി​​​​ല്ല് അ​​​​പ​​​​ക​​​​ടം ചെ​​​​യ്യു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രെ​​​​യും വി​​​​ദേ​​​​ശ ഫ​​​​ണ്ട് ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന (നി​​​​യ​​​​ന്ത്ര​​​​ണ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി നി​​​​ത്യാ​​​​ന​​​​ന്ദ് റാ​​​​യ് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബി​​​​ല്ല് അ​​​​പ​​​​ക​​​​ടം ചെ​​​​യ്യു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും, നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കും വ്യ​​​​ക്തി​​​​ഗ​​​​ത നേ​​​​ട്ട​​​​ത്തി​​​​നാ​​​​യി വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബി​​​​ല്ല് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​ത്.

ബി​​​​ല്ല് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​തി​​​​ർ​​​​ത്ത കോ​​​​ണ്‍ഗ്ര​​​​സ് അം​​​​ഗം മ​​​​നീ​​​​ഷ് തി​​​​വാ​​​​രി, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ സ​​​​ർ​​​​ക്കാ​​​​രി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ അ​​​​ധി​​​​കാ​​​​രം ബി​​​​ല്ല് ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു. ന്യൂ​​​​ന​​​​പ​​​​ക്ഷ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണു ഭേ​​​​ദ​​​​ഗ​​​​തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 16,000 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള​​​​ത്. എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ, ട്ര​​​​സ്റ്റു​​​​ക​​​​ൾ, സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​നങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​സ് ല​​​​ഭി​​​​ക്കു​​​​ക. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​ദേ​​​​ശഫ​​​​ണ്ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് 2011ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

വി​​​​ദേ​​​​ശ ഫ​​​​ണ്ട് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ സു​​​​താ​​​​ര്യ​​​​ത ല​​​​ക്ഷ്യം വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി. പി​​​​ന്നീ​​​​ട് 2016, 2018, 2020 തു​​​​ട​​​​ങ്ങി​​​​യ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി.

National

ആർടിഐ നിയമഭേദഗതിക്കു സ്റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ ഡാ​​​റ്റാ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ (ഡി​​​പി​​​ഡി​​​പി) വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ (ആ​​​ർ​​​ടി​​​ഐ) ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​തു സ്റ്റേ ​​​ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

വി​​​ഷ​​​യം സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​തീ​​​വ സം​​​വേ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യു​​​മു​​​ള്ള​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ഭേ​​​ദ​​​ഗ​​​തി സ്റ്റേ ​​​ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

വി​​​ഷ​​​യം ഇ​​​രു​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​പി​​​ഡി​​​പി​​​യു​​​ടെ വി​​​വി​​​ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം തേ​​​ടു​​​ന്ന ‘വ്യ​​​ക്തി​​​ഗ​​​ത’ സ്വ​​​ഭാ​​​വ​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഡി​​​പി​​​ഡി​​​പി​​​യു​​​ടെ വി​​​വി​​​ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ആ​​​ർ​​​ടി​​​ഐ​​​യു​​​ടെ ഭേ​​​ദ​​​ഗ​​​തി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഡി​​​പി​​​ഡി​​​പി​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സാ​​​ധു​​​ത​​​യെ​​​യും ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ ചോ​​​ദ്യം ചെ​​​യ്തു.

ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ലൊ​​​രാ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ണ്‍ ആ​​​ർ​​​ടി​​​ഐ​​​യും സ്വ​​​കാ​​​ര്യ​​​ത​​​യും ത​​​മ്മി​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് ഇ​​​തി​​​നോ​​​ട​​​കം സു​​​പ്രീം​​​കോ​​​ട​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ നി​​​യ​​​മ​​​ച​​​ട്ട​​​ക്കൂ​​​ട് പു​​​തി​​​യ​​​തും ആ​​​ഴ​​​ത്തി​​​ലു​​​മു​​​ള്ള വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​നി മാ​​​ർ​​​ച്ചി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

National

ടോൾ ഒഴിവാക്കിയാൽ എൻഒസി ലഭിക്കില്ല: ഭേദഗതിയുമായി കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ ടോ​​​ളു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഫി​​​റ്റ്ന​​​സ് പു​​​തു​​​ക്ക​​​ൽ, ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ കൈ​​​മാ​​​റ്റം, പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ എ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​നി​​​മു​​​ത​​​ൽ ത​​​ട​​​സം നേ​​​രി​​​ടും.

ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ ടോ​​​ൾ അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണം.

നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള തു​​​ക​​​യ​​​ട​​​യ്ക്കാ​​​തെ ടോ​​​ൾ ഗേ​​​റ്റ് ക​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ങ്ങ​​​ൾ​​​ക്ക് ആ ​​​തു​​​ക അ​​​ട​​​ച്ച് ബാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഇ​​​നി​​​മു​​​ത​​​ൽ എ​​​ൻ​​​ഒ​​​സി ല​​​ഭി​​​ക്കി​​​ല്ല.

Leader Page

ഹൈറേഞ്ച ജനത കുറ്റവാളികളോ?

സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ന​​​​​​​​​ട​​​​​​​​​പ്പാ​​​​​​​​​ക്കു​​​ന്ന ഭൂ​​​​​​​​​പ​​​​​​​​​തി​​​​​​​​​വ് ച​​​​​​​​​ട്ട​​​​​​​​​ഭേ​​​​​​​​​ദ​​​​​​​​​ഗ​​​​​​​​​തി ഹൈ​​​​​​​​​റേ​​​​​​​​​ഞ്ച് ജ​​​​​​​​​ന​​​​​​​​​ത​​​​​​​​​യെ ഒ​​​​​​​​​ന്ന​​​​​​​​​ട​​​​​​​​​ങ്കം കു​​​​​​​​​റ്റ​​​​​​​​​വാ​​​​​​​​​ളി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യി ചി​​​​​​​​​ത്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു തു​​​​​​​​​ല്യ​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്ന് ആ​​​​​​​​​ക്ഷേ​​​​​​​​​പം ശ​​​ക്ത​​​മാ​​​കു​​​ന്നു. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ പ​​​​​​​​​തി​​​​​​​​​ച്ചു​​​​​​​​​ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യ ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ കെ​​​​​​​​​ട്ടി​​​​​​ട​​​​​​​​​വും വീ​​​​​​​​​ടു​​​​​​​​​മൊ​​​​​​​​​ക്കെ നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ച്ച ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്തോ കു​​​​​​​​​റ്റം ചെ​​​​​​​​​യ്തു എ​​​​​​​​​ന്ന മ​​​​​​​​​ട്ടി​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​പ്പോ​​​​​​​​​ൾ ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ നി​​​​​​​​​ർ​​​​​​​​​ദേ​​​​​​​​​ശം വ​​​​​​​​​ന്നി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തെ​​​​​​​​​ന്നു ചൂ​​​​​​​​​ണ്ടി​​​​​​​​​ക്കാ​​​​​​​​​ണി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു. മ​​​​​​​​റ്റു ജി​​​​​​​​ല്ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​പ്പോ​​​​​​​​ലെ എ​​​​​​​​ല്ലാ​​​​​​​​വി​​​​​​​​ധ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​ർ​​​​​​​​ഹ​​​​​​​​ത​​​​​​​​പ്പെ​​​​​​​​ട്ട ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ​​​​​​​​യാ​​​​​​​​ണ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഇ​​​​​​​​ങ്ങ​​​​​​​​നെ ത​​​​​​​​രം താ​​​​​​​​ഴ്ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നാ​​​​​​​​ണ് വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​നം.

1958ലും 1960​​​​​​​​​ലും 1964ലും ​​​​​​​​ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ നി​​​​​​​​​യ​​​​​​​​​മവ്യ​​​​​​​​​വ​​​​​​​​​സ്ഥ അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് നി​​​​​​​​യ​​​​​​​​​മ​​​​​​​​​വും ച​​​​​​​​​ട്ട​​​​​​​​​വും അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് മാ​​​​​​​​​റ്റി​​​​​​​​​പ്പാ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ച​​​​​​​​​വ​​​​​​​​​രെ അ​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ ഇ​​​​​​​​​വി​​​​​​​​​ടെ ജീ​​​​​​​​​വി​​​​​​​​​ക്കാ​​​​​​​​​നെ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​വ​​​​​​​​​രെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ സ്ഥി​​​​​​​​​ര​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. ഇ​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ് ഇ​​​​​​​​​പ്പോ​​​​​​​​​ൾ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു മു​​​​​​​​ന്നി​​​​​​​​ൽ അ​​​​​​​​പ​​​​​​​​രാ​​​​​​​​ധി​​​​​​​​ക​​​​​​​​ളാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

എ​​​​​​​ന്നാ​​​​​​​ൽ, ഈ ​​​​​​​നൂ​​​​​​​ലാ​​​​​​​മാ​​​​​​​ല​​​​​​​ക​​ൾ​​ക്കെ​​​​​​​ല്ലാം തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട​​​​​​​ത് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ ത​​​​​​​ന്നെ പി​​​​​​​ടി​​​​​​​പ്പു​​​​​​​കേ​​​​​​​ടും. 2010ലെ ​​​​​​​​​ഒ​​​​​​​​​രു​​​​​​​​​ കേ​​​​​​​​​സും 2016ൽ ​​​​​​​​​അ​​​​​​​​​തി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യ കോ​​​​​​​​​ട​​​​​​​​​തി​​​​​​​വി​​​​​​​​​ധി​​​​​​​​​യു​​​​​​​മാ​​​​​​​ണ് നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ കു​​​​​​​രു​​​​​​​ക്കി​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. 1964ൽ ​​​​​​​​​സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തെ ഉ​​​​​​​​​ദ്യോ​​​​​​​​​ഗ​​​​​​​​​സ്ഥ​​​​​​​​​ർ ച​​​​​​​​​മ​​​​​​​​​ച്ചു മ​​​​​​​​​ന്ത്രി​​​​​​​​​സ​​​​​​​​​ഭ​​​​​​​​​യു​​​​​​​​​ടെ അം​​​​​​​​​ഗീ​​​​​​​​​കാ​​​​​​​​​രം നേ​​​​​​​​​ടി​​​​​​​​​യ ച​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ലെ വ്യ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​ക​​​​​​​​​ൾ ഹൈ​​​​​​​റേ​​​​​​​ഞ്ചു​​​​​​​കാ​​​​​​​ർ ലം​​​​​​​ഘി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് 2016ൽ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ അ​​​​​​​റി​​​​​​​യി​​​​​​​ച്ച​​​​​​​ത്. പ​​​​​​​ട്ട​​​​​​​യ​​​​​​​ഭൂ​​​​​​​മി കൃ​​​​​​​ഷി​​​​​​​ക്കും വീ​​​​​​​ടി​​​​​​​നു​​​​​​​മ​​​​​​​ല്ലാ​​​​​​​തെ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​നു​​​​​​​വാ​​​​​​​ദ​​​​​​​മി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വാ​​​​​​​ദം. നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ളും ച​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളും വ്യ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​ക​​​​​​​​​ളും അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട ഓ​​​​​​​​​ഫീ​​​​​​​​​സു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​യും ഫീ​​​​​​​​​സും പ്ലാ​​​​​​​​​നും ചെ​​​​​​​​​ലാ​​​​​​​​​നും പ​​​​​​​​​ണ​​​​​​​​​വും അ​​​​​​​​​ട​​​​​​​​​ച്ച് അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​രി​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധ​​​​​​​​​ന​​​​​​​​​ക​​​​​​​​​ളും എ​​​​​​​​​ല്ലാം പൂ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ക്കി വീ​​​​​​​​​ടും കെ​​​​​​​​​ട്ടി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളും നി​​​​​​​ർ​​​​​​​മി​​​​​​​ച്ച​​​​​​​വ​​​​​​​രെ കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ലെ ഒ​​​​​​​റ്റ വാ​​​​​​​ദം​​​​​​​കൊ​​​​​​​ണ്ട് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​തി​​​​​​​ക്കൂ​​​​​​​ട്ടി​​​​​​​ലാ​​​​​​​ക്കി. റ​​​​​​​​​വ​​​​​​​​​ന്യു വ​​​​​​​​​കു​​​​​​​​​പ്പി​​​​​​​​​നും ത​​​​​​​​​ദ്ദേ​​​​​​​​​ശ സ്വ​​​​​​​​​യം​​​​​​​​​ഭ​​​​​​​​​ര​​​​​​​​​ണ സ്ഥാ​​​​​​​​​പ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കും ധ​​​​​​​​​ന​​​​​​​​​കാ​​​​​​​​​ര്യ വ​​​​​​​​​കു​​​​​​​​​പ്പി​​​​​​​​​നും ചു​​​​​​​​​ങ്ക​​​​​​​​​വും പ​​​​​​​​​താ​​​​​​​​​ര​​​​​​​​​വും ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​രെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ങ്ങ​​​​​​​നെ കു​​​​​​​ഴ​​​​​​​പ്പ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

പു​​​​​​​​​തി​​​​​​​​​യ ച​​​​​​​​​ട്ടം ദു​​​​​​​​​രു​​​​​​​​​ദ്ദേശ്യമോ?

1964ലെ ​​​​​​​​​ഭൂപ​​​​​​​​​തി​​​​​​​​​വുച​​​​​​​​​ട്ട​​​​​​​​​മ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് കേ​​​​​​​​​ര​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ വ്യാ​​​​​​​​​പ​​​​​​​​​ക​​​​​​​​​മാ​​​​​​​​​യി സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ഭൂ​​​​​​​​​മി പ​​​​​​​​​തി​​​​​​​​​ച്ചു ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഹൈ​​​​​​​​​റേ​​​​​​​​​ഞ്ചി​​​​​​​​​ലാ​​​​​​​​​ണ് കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ഭൂ​​​​​​​​​മി പ​​​​​​​​​തി​​​​​​​​​ച്ചു ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ള്ള​​​​​​​​​ത്. അ​​​​​​​​​തി​​​​​​​​​ന് പ്ര​​​​​​​​​ത്യേ​​​​​​​​​ക സാ​​​​​​​​​മൂ​​​​​​​​​ഹ്യ-​​​രാ​​​​​​​​​ഷ്‌​​​ട്രീ​​​​​​​​​യ സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​ങ്ങ​​​ളു​​​​​​​​​ണ്ട്. രാ​​​​​​​​​ജ്യ​​​​​​​​​ത്ത് നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ന്നി​​​​​​​​​രു​​​​​​​​​ന്ന ഭ​​​​​​​​​ക്ഷ്യ​​​​​​​​​ക്ഷാ​​​​​​​​​മം പ​​​​​​​​​രി​​​​​​​​​ഹ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യെ​​​​​​​​​ന്ന മു​​​​​​​​​ഖ്യ ഉ​​​​​​​​​ദ്ദേ​​​​​​​​​ശ്യം ഈ ​​​​​​​​​ഭൂ​​​​​​​​​പ​​​​​​​​​തി​​​​​​​​​വി​​​​​​​​​നു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ല​​​​​​​​​ക്ഷ്യം വ്യ​​​​​​​​​ക്ത​​​​​​​​​മ​​​​​​​​​ാക്കു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​പോ​​​​​​​​​ലെ കൃ​​​​​​​​​ഷി​​​​​​​​​ക്കും അ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്കു താ​​​​​​​​​മ​​​​​​​​​സി​​​​​​​​​ക്കാ​​​​​​​​​ൻ വീ​​​​​​​​​ടു​​​​​​​​​ വ​​​​​​​​​യ്ക്കാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​ണ് അ​​​​​​​​​ന്ന് ഭൂ​​​​​​​​​മി ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യ​​​​​​​​​ത്. അ​​​​​​​​​പ്പോ​​​​​​​​​ൾ ഈ ​​​​​​​​​ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ടെ ഗു​​​​​​​​​ണ​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗത്തി​​​​​​​​​നു വ്യാ​​​​​​​​​പാ​​​​​​​​​ര​​​​​​​​​ശാ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളും പ​​​​​​​​​ള്ളി​​​​​​​​​ക്കൂ​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളും ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യും ഫാ​​​​​​​​​ക്ട​​​​​​​​​റി​​​​​​​​​യും മ​​​​​​​​​റ്റും വേ​​​​​​​​​ണ്ടി​​​​​​​​​വ​​​​​​​​​രു​​​​​​​​​മെ​​​​​​​​​ന്ന് കാ​​​​​​​​​ണാ​​​​​​​​​നു​​​​​​​​​ള്ള ദീ​​​​​​​​​ർ​​​​​​​​​ഘവീ​​​​​​​​​ക്ഷ​​​​​​​​​ണം അ​​​​​​​​​ന്നു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ഇ​​​​​​​​​ല്ലാ​​​​​​​​​തെപോ​​​​​​​​​യ​​​​​​​​​തു തെ​​​​​​​​​റ്റാ​​​​​​​​​യെ​​​​​​​​​ങ്കി​​​​​​​​​ൽ മാ​​​​​​​​​പ്പു​​​​​​​​​കൊ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​മ​​​​​​​​​ല്ലോ. അ​​​​​​​​​ത​​​​​​​​​ിനു​​​ശേ​​​​​​​​​ഷം പ്ര​​​​​​​​​ദേ​​​​​​​​​ശം ന​​​​​​​​​ഗ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യും ടൗ​​​​​​​​​ണു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യും വ​​​​​​​​​ള​​​​​​​​​ർ​​​​​​​​​ന്ന​​​​​​​​​പ്പോ​​​​​​​​​ൾ ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ കൂ​​​​​​​​​ട്ടി​​​​​​​​​ച്ചേ​​​​​​​​​ർ​​​​​​​​​ക്ക​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ ന​​​​​​​​​ട​​​​​​​​​ത്തി ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ സം​​​​​​​​​ര​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള ബാ​​​​​​​​​ധ്യ​​​​​​​​​ത തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ട സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നു​​​​​​​​​ള്ള​​​​​​​​​താ​​​​​​​​​ണ്. അ​​​​​​​​​ല്ലാ​​​​​​​​​തെ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ത്തി​​​​​​​​​ന്‍റെ മ​​​​​​​​​റ​​​​​​​​​പി​​​​​​​​​ടി​​​​​​​​​ച്ച് ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ളെ വേ​​​​​​​​​ട്ട​​​​​​​​​യാ​​​​​​​​​ടാ​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​മ​​​​​​​​​ല്ല ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്.

താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല​​​​​​​​​യു​​​​​​​​​ടെ 50 ശ​​​​​​​​​ത​​​​​​​​​മാ​​​​​​​​​നം വ​​​​​​​​​രെ പി​​​​​​​​​ഴ ഈ​​​​​​​​​ടാ​​​​​​​​​ക്കി നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണം ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള നീ​​​​​​​​​ക്കം കൊ​​​​​​​​​ള്ള​​​യാ​​​ണെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഭൂ ​​​​​​​​​പ​​​​​​​​​തി​​​​​​​​​വു ച​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ലെ ഭേ​​​​​​​​​ദ​​​​​​​​​ഗ​​​​​​​​​തി അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് 7-6- 2024 വ​​​​​​​​​രെ​​​​​​​​​യു​​​​​​​​​ള്ള നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ ഭൂ​​​​​​​​​മി​​​​​​​​​യു​​​​​​​​​ടെ താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല​​​​​​​​​യു​​​​​​​​​ടെ 50 ശ​​​​​​​​​ത​​​​​​​​​മാ​​​​​​​​​നം വ​​​​​​​​​രെ പി​​​​​​​​​ഴ ചു​​​​​​​​​മ​​​​​​​​​ത്തി ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണ് ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ദി​​​​​​​​​വ​​​​​​​​​സം മു​​​​​​​​​ഖ്യമ​​​​​​​​​ന്ത്രി ഇ​​​​​​​​​റ​​​​​​​​​ക്കി​​​​​​​​​യ പ​​​​​​​​​ത്ര​​​​​​​​​ക്കു​​​​​​​​​റി​​​​​​​​​പ്പി​​​​​​​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​ത്. സെ​​​​​​​​​ന്‍റി​​​​​​​​​ന് ഏ​​​​​​​​​ഴു മു​​​​​​​​​ത​​​​​​​​​ൽ 15 ല​​​​​​​​​ക്ഷം രൂ​​​​​​​​​പ വ​​​​​​​​​രെ താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല​​​​​​​​​യു​​​​​​​​​ള്ള ഭൂ​​​​​​​​​മി ഹൈ​​​​​​​​​റേ​​​​​​​​​ഞ്ചി​​​​​​​​​ലു​​​​​​​​​ണ്ട്.

താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല നി​​​​​​​​​ശ്ച​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​ണ്. അ​​​​​​​​​തി​​​​​​​​​ന്‍റെ മാ​​​​​​​​​ന​​​​​​​​​ദ​​​​​​​​​ണ്ഡം ടൗ​​​​​​​​​ണു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ വ്യാ​​​​​​​​​പാ​​​​​​​​​രസാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​​​​യാ​​​​​​​​​ണ്. ടൗ​​​​​​​​​ണു​​​​​​​​​ക​​​​​​​​​ൾ ഉ​​​​​​​​​ണ്ട​​​​​​​​​ായ​​​​​​​​​ത് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ ഇ​​​​​​​​​പ്പോഴ​​​​​​​​​ത്തെ​​​​​​​​​ വി​​​​​​​​​വ​​​​​​​​​ക്ഷ അ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച അ​​​​​​​​​ന​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ്. ഉ​​​​​​​​​ദാ​​​​​​​​​ഹ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ന്, ക​​​​​​​​​ട്ട​​​​​​​​​പ്പ​​​​​​​​​ന ടൗ​​​​​​​​​ണി​​​​​​​​​ൽ വ്യാ​​​​​​​​​പാ​​​​​​​​​രസാ​​​​​​​​​ധ്യ​​​​​​​​​ത വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ച​​​​​​​​​ത​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് സെ​​​​​​​​​ന്‍റി​​​​​​​​​നു 10 ല​​​​​​​​​ക്ഷം രൂ​​​​​​​​​പ താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല ഉ​​​​​​​​​ണ്ട്. സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​തു​​​​​​​​​പോ​​​​​​​​​ല അ​​​​​​​​​ന​​​​​​​​​ധി​​​​​​​​​കൃ​​​​​​​​​ത നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ ഉ​​​​​​​​​ണ്ടാ​​​​​​​​​യ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ലാ​​​​​​​​​ണ് അ​​​​​​​​​തു സം​​​​​​​​​ഭ​​​​​​​​​വി​​​​​​​​​ച്ച​​​​​​​​​ത്. അ​​​​​​​​​തി​​​​​​​​​ന്‍റെ ഗു​​​​​​​​​ണം സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ ഏ​​​​​​​​​റ്റെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത് വ​​​​​​​​​ഞ്ച​​​​​​​​​ന​​​​​​​​​യാ​​​​​​​​​ണ്. ച​​​ട്ട​​​മ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ച് കെ​​​​​​​​​ട്ടി​​​​​​​​​ടം നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ല്ക്കു​​​​​​​​​ന്ന സ്ഥ​​​​​​​​​ല​​​​​​​​​വും കെ​​​​​​​​​ട്ടി​​​​​​​​​ടം നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്കാ​​​​​​​​​തെ വ്യ​​​​​​​​​വ​​​​​​​​​സാ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യി ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ക്കു​​​​​​​​​ന്ന തു​​​​​​​​​റ​​​​​​​​​സാ​​​​​​​​​യ സ്ഥ​​​​​​​​​ല​​​​​​​​​വും വ്യാ​​​​​​​​​പാ​​​​​​​​​രനി​​​​​​​​​ർ​​​​​​​​​മി​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ പെ​​​​​​​​​ടും.

അ​​​​​​​​​താ​​​​​​​​​യ​​​​​​​​​ത്, 20 സെ​​​​​​​​​ന്‍റി​​​ലു​​​ള്ള കെ​​​​​​​​​ട്ടി​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​ന് 50 സെ​​​​​​​​​ന്‍റ് മൈ​​​​​​​​​താ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യോ വാ​​​​​​​​​ഹ​​​​​​​​​ന പാ​​​​​​​​​ർ​​​​​​​​​ക്കിം​​​​​​​​ഗി​​​നാ​​​യോ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ടെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​തും വ്യാ​​​​​​​​​പാ​​​​​​​​​രനി​​​​​​​​​ർ​​​​​​​​​മ​​​​​​​​​തി​​​​​​​​​യാ​​​​​​​​​യി ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കും. അ​​​​​​​​​ങ്ങനെ ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്പോ​​​​​​​​​ൾ 70 സെ​​​​​​​​​ന്‍റി​​​ന്‍റെ താ​​​​​​​​​രി​​​​​​​​​ഫ് വി​​​​​​​​​ല​​​​​​​​​യു​​​​​​​​​ടെ 50 ശ​​​​​​​​​ത​​​​​​​​​മാ​​​​​​​​​നം പി​​​​​​​​​ഴ​​​യ​​​​​​​​​ട​​​​​​​​​ച്ചു​​​​​​​​​ വേ​​​​​​​​​ണം നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണം ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ. സെ​​​​​​​​​ന്‍റി​​​​​​​​​നു പ​​​ത്തു ല​​​ക്ഷം രൂ​​​​​​​​​പ വി​​​​​​​​​ല​​​​​​​​​യു​​​​​​​​​ള്ള 70 സെ​​​​​​​​​ന്‍റ് ഭൂ​​​​​​​​​മി ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ഏ​​​​​​​​​ഴു​​​​​​​​​കോ​​​​​​​​​ടി രൂ​​​​​​​​​പ​​​​​​​​​യു​​​​​​​​​ടെ 50 ശ​​​​​​​​​ത​​​​​​​​​മാ​​​​​​​​​നം മൂ​​​ന്ന​​​ര കോ​​​ടി രൂ​​​​​​​​​പ അ​​​​​​​​​ട​​​​​​​​​യ്ക്ക​​​​​​​​​ണം. 7-6-2024നു ​​​​​​​​​ശേ​​​​​​​​​ഷം നി​​​​​​​​​ർ​​​​​​​​​മി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ള്ള കെ​​​​​​​​​ട്ടി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ഭാ​​​​​​​​​വി​​​​​​​​​യും ഇ​​​​​​​​​രു​​​​​​​​​ള​​​​​​​​​ട​​​​​​​​​ഞ്ഞ​​​​​​​​​താ​​​​​​​​​ണ്. 3,000 ച​​​​​​​​​തു​​​​​​​​​ര​​​​​​​​​ശ്ര അ​​​​​​​​​ടി​​​​​​​​​യി​​​​​​​​​ൽ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വി​​​​​​​​​സ്തീ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​മു​​​​​​​​​ള്ള വീ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ളും ക്ര​​​​​​​​​മീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​ണ്ട​​​​​​​​​താ​​​​​​​​​ണെ​​​​​​​​​ങ്കി​​​​​​​​​ൽ അ​​​​​​​​​പേ​​​​​​​​​ക്ഷ വാ​​​​​​​​​ങ്ങി ഫീ​​​​​​​​​സി​​​​​​​​​ല്ലാ​​​​​​​​​തെ ക്ര​​​​​​​​​മ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നും ച​​​ട്ട​​​ത്തി​​​ൽ പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്നു. ഇ​​​​​​​​​തി​​​​​​​​​ലെ യു​​​​​​​​​ക്തി ദു​​​​​​​​​രൂ​​​​​​​​​ഹ​​​​​​​​​മാ​​​​​​​​​ണ്. 1964ലെ ​​​​​​​​​ച​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ൽ വീ​​​​​​​​​ടു​​​​​​​​​ വ​​​​​​​​​യ്ക്കാ​​​​​​​​​ൻ അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി​​​​​​​​​യു​​​​​​​​​ണ്ടെ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ർ 3,000 ച​​​​​​​​​തു​​​​​​​​​ര​​​​​​​​​ശ്ര അ​​​​​​​​​ടി​​​​​​​​​യി​​​​​​​​​ൽ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ വ​​​​​​​​​ലി​​​​​​​​​പ്പു​​​​​​​​​മു​​​​​​​​​ള്ള വീ​​​​​​​​​ട് വെ​​​​​​​​​റു​​​​​​​​​തെ ക്ര​​​​​​​​​മ​​​​​​​​​വ​​​ത്ക​​​​​​​​​രി​​​​​​​​​ക്കു​​​മെ​​​​​​​​​ന്നു പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ൽ യു​​​​​​​​​ക്തിരാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​മു​​​​​​​​​ണ്ട്. 1964ലെ ​​​​​​​​​ച​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ൽ വീ​​​​​​​​​ടി​​​​​​​​​ന്‍റെ വ​​​​​​​​​ലി​​​​​​​​​പ്പം പ​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​ട്ടി​​​​​​​​​ല്ല.

സ​​ർ​​ക്കാ​​രി​​നു ചാ​​​​​​​​​ക​​​​​​​​​ര

വ​​​​​​​​​ക​​​​​​​​​മാ​​​​​​​​​റ്റി​​​​​​​​​യു​​​​​​​​​ള്ള വി​​​​​​​​​നി​​​​​​​​​യോ​​​​​​​​​ഗം ക്ര​​​​​​​​​മീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​പേ​​​​​​​​​ക്ഷ സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ ഒ​​​​​​​​​രു​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം വ​​​​​​​​​രെ സ​​​​​​​​​മ​​​​​​​​​യം അ​​​​​​​​​നു​​​​​​​​​വ​​​​​​​​​ദി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മെ​​​​​​​​​ങ്കി​​​​​​​​​ൽ ഇ​​​​​​​​​തു നീ​​​​​​​​​ട്ടി ന​​​​​​​​​ൽ​​​​​​​​​കു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്യും. പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​വ​​​​​​​​​ധി എ​​​​​​​​​ട്ടു​​​​​​​​​മാ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ണ് ഈ ​​​​​​​​​സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നു​​​​​​​​​ള്ള​​​​​​​​​ത്. അ​​​​​​​​​ടു​​​​​​​​​ത്ത തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ൽ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലെ​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ് ഇ​​​​​​​​​തു കൈ​​​​​​​​​കാ​​​​​​​​​ര്യം ചെ​​​​​​​​​യ്യേ​​​​​​​​​ണ്ട​​​​​​​​​ത്. ഭേ​​​​​​​​​ദ​​​​​​​​​ഗ​​​​​​​​​തി​​​​​​​​​യെ എ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ന്ന ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷം അ​​​​​​​​​ടു​​​​​​​​​ത്ത തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ൽ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലെ​​​​​​​​​ത്തി​​​​​​​​​യാ​​​​​​​​​ൽ ഈ ​​​​​​​​​ഭേ​​​​​​​​​ദ​​​​​​​​​ഗ​​​​​​​​​തി ന​​​​​​​​​ട​​​​​​​​​പ്പാ​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നു വേ​​​​​​​​​ണം അ​​​​​​​​​നു​​​​​​​​​മാ​​​​​​​​​നി​​​​​​​​​ക്കാ​​​​​​​​​ൻ. മ​​​​​​​​​റി​​​​​​​​​ച്ചൊ​​​​​​​​​ന്ന് അ​​​​​​​​​വ​​​​​​​​​ർ പ​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​ട്ടി​​​​​​​​​ല്ല. ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​നു ജ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ച്ച ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യാ​​​​​​​​​ൽ ന​​​​​​​​​യ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​​​ള്ള അം​​​​​​​​​ഗീ​​​​​​​​​കാ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കാം.

ദു​​​​ര​​​​ന്തം വ​​​​ന്നു​​​​ക​​​​യ​​​​റി; ഭൂവു​​​​ട​​​​മ​​​​ക​​​​ൾ ​പു​​​​റ​​​​ത്താ​​​​യി

1964ലെ ​​​​ഭൂ​​​​പ​​​​തി​​​​വു ച​​​​ട്ടം നി​​​​ല​​​​വി​​​​ലാ​​​​യ​​​​തോ​​​​ടെ ദു​​​​ര​​​​ന്ത​​​​വും വ​​​​ന്നു ക​​​​യ​​​​റി. 1964ലെ ഭൂ​​​​പ​​​​തി​​​​വു ച​​​​ട്ട​​​​പ്ര​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി (കൈ​​​​വ​​​​ശ​​​​ഭൂ​​​​മി) പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി അ​​​​തി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​ർ മു​​​​ഴു​​​​വ​​​​ൻ ഇ​​​​പ്പോ​​​​ൾ പ​​​​ടി​​​​ക്കു പു​​​​റ​​​​ത്താ​​​​യി. പു​​​​തി​​​​യ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്ന 07-06-2024വ​​​​രെ​​​​യു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളും ക്ര​​​​മ​​​​വ​​​ത്ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​ന്നി​​​​രി​​​​ക്കു​​​​ന്നു.

വീ​​​​ടു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​ർ ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്തി ല​​​​ഭി​​​​ക്കാ​​​​ൻ 50 രൂ​​​​പ മു​​​​ദ്ര​​​​പ​​​​ത്ര​​​​ത്തി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വീ​​​​ടു​​​​വ​​​​യ്ക്കാ​​​​ൻവേ​​​​ണ്ടി മാ​​​​ത്രം പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഭൂവു​​​​ട​​​​മ​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. വീ​​​​ടു​​​​വ​​​​യ്ക്കാ​​​​ൻ മാ​​​​ത്രം ഭൂ​​​​മി പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഭൂ​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്കും ആ​​​​ദി​​​​വാസി ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​ണ്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കൃ​​​​ഷി​​​​ക്കും വീ​​​​ടി​​​​നും ഭൂ​​​​മി​​​​യു​​​​ടെ ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​മാ​​​​ണ് ഭൂ​​​​മി പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ങ്ങനെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വീ​​​​ടും ക്ര​​​​മ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണം. ഫീ​​​​സ് ഇ​​​​ല്ല. 50 രൂ​​​​പ മു​​​​ദ്ര​​​​പ​​​​ത്ര​​​​ത്തി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​താ​​​​യ​​​​ത്, ഇ​​​​ന്ന​​​​ലെ വ​​​​രെ ഇ​​​​വി​​​​ടെ ജീ​​​​വി​​​​ച്ച​​​​വ​​​​ർ എ​​​​ല്ലാം പു​​​​തി​​​​യ ജീ​​​​വി​​​​തം തു​​​​ട​​​​ങ്ങ​​​​ണം. ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത എ​​​​ല്ലാ നി​​​​ർ​​​​മി​​​​തി​​​​ക​​​​ളും അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മാ​​​​റും. ഇ​​​​തോ​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ അ​​​​താ​​​​യ​​​​ത്, അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഭൂ​​​​മി ഉ​​​​ൾ​​​​പ്പെ​​​​ടെ ക്ര​​​​യ​​​​വി​​​​ക്ര​​​​യം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​കും. പ​​​​ട്ട​​​​യ​​​​മി​​​​ല്ലാ​​​​ത്ത ഭൂ​​​​മി​​​​യി​​​​ൽ അ​​​​ന​​​​ധ​​​​കൃ​​​​ത​​​​മാ​​​​യി കെ​​​​ട്ടി​​​​ട​​​​മോ വീ​​​​ടോ നി​​​​ർ​​​​മി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ മാ​​​​ത്ര​​​​മേ പ്ര​​​​തി​​​​സ​​​​ന്ധി ഉ​​​​ള്ളൂ എ​​​​ന്ന തെ​​​​റ്റാ​​​​യ ധാ​​​​ര​​​​ണ ആ​​​​ളു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ത്ത​​​​രം നി​​​​ർ​​​​മി​​​​ത​​​​ിക​​​​ളെ​​​ക്കു​​​റി​​​​ച്ച് പു​​​​തി​​​​യ ച​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തി​​​​പാ​​​​ദ്യ​​​​മി​​​​ല്ല. പ​​​​ട്ട​​​​യ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

പു​​​​തി​​​​യ പ​​​​ട്ട​​​​യ​​​​ക്കാ​​​​ർ​​​​ക്കും പ​​​​ണി​​​​കി​​​​ട്ടി

1964ലെ ​​​​ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഭൂ​​​​മി ല​​​​ഭി​​​​ച്ച​​​​വ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു ഇ​​​​തു​​​​വ​​​​രെ നി​​​​ർ​​​​മാ​​​​ണവി​​​​ല​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ 7-6-24 മു​​​​ത​​​​ൽ 1993ലെ ​​​​സ്പെ​​​​ഷൽ റൂ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു (പു​​​​തി​​​​യ പ​​​​ട്ട​​​​യം) പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള ഭൂ​​​​മി​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണം ബാ​​​​ധ​​​​ക​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഭൂവി​​​​ഷ​​​​യം സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഭൂ​​​​മി​​​​യു​​​​ടെ കൊ​​​​ടു​​​​ക്ക​​​​ൽ വാ​​​​ങ്ങ​​​​ലു​​​​ക​​​​ളും പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​കും. കെ​​​​ട്ടി​​​​ട​​​​വും ഭൂ​​​​മി​​​​യും ഈ​​​​ടു​​​​ന​​​​ൽ​​​​കി ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വാ​​​​യ്പ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​രു​​​​ടെ വ​​​​സ്തു ക്ര​​​​മ​​​​വ​​​​ത്ക​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ മൂ​​​​ല്യം ഇ​​​​ല്ലാ​​​​താ​​​​കും.

Editorial

ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​ത്തി​ലേ​ക്ക് ഇ​നി​യും ക​ട​മ്പ​ക​ൾ

നി​​​​​​യ​​​​​​മ​​​​​​ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് അ​​​​​​വ​​​​​​ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പ​​​​​​രി​​​​​​ഹാ​​​​​​രം കാ​​​​​​ണാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ത​​​​​​യാ​​​​​​റാ​​​​​​ക​​​​​​ണം. എ​​​​​​ത്ര​​​​​​യും പെ​​​​​​ട്ടെ​​​​​​ന്ന് അ​​​​​​ത്ത​​​​​​രം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു പോ​​​​​​യാ​​​​​​ലേ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ച ശു​​​​​​ഭാ​​​​​​പ്തി​​​​​​വി​​​​​​ശ്വാ​​​​​​സം ഫ​​​​​​ല​​​​​​പ്രാ​​​​​​പ്തി​​​​​​യി​​​​​​ലെ​​​​​​ത്തൂ.

ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ച​ട്ട​ങ്ങ​ൾ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​തോ​ടെ മ​ല​യോ​ര​ജ​ന​ത​യ്ക്കു പ്ര​തീ​ക്ഷ​യേ​റി. എ​ന്നാ​ൽ, ക​ർ​ഷ​ക​ർ​ക്കു വേ​ണ്ട​ത് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​മാ​ണെ​ന്ന കാ​ര‍്യ​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​ക​രു​ത്. ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന 2024 ജൂ​ൺ ഏ​ഴു വ​രെ ഇ​ത്ത​രം ഭൂ​മി​യി​ലെ വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഈ ​ഭേ​ദ​ഗ​തി സ​ഹാ​യ​ക​മാ​കും.

അ​തോ​ടൊ​പ്പം പ​തി​ച്ചു​ന​ല്കി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കാ​ൻ വ്യ​വ​സ്ഥ​ക​ളോ​ടെ അ​നു​മ​തി ന​ല്കാ​നും ഇ​നി സാ​ധി​ക്കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​വാ​ഗ്ദാ​നം പാ​ലി​ച്ച സ​ന്തോ​ഷ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ളി​ൽ ക​ണ്ട​ത്.

പ​ട്ട​യം ല​ഭി​ച്ച ഭൂ​മി ജീ​വ​നോ​പാ​ധി​ക്കാ​യി സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ട്ട​യ​ഭൂ​മി സ്വ​ത​ന്ത്ര​മാ​യി വി​നി​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശം അ​തി​ന്‍റെ ഉ​ട​മ​ക​ള്‍​ക്കു കി​ട്ട​ണ​മെ​ങ്കി​ൽ ഇ​നി​യും ക​ട‌​മ്പ​ക​ളു​ണ്ട്. പു​തി​യ ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​ത് ഒ​ട്ടേ​റെ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു​ണ്ടെ​ങ്കി​ലും പ​തി​വു​ഭൂ​മി​യി​ൽ ഇ​നി​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ പു​തി​യ ച​ട്ട​ങ്ങ​ൾ വേ​റെ​യും വേ​ണ്ടി​വ​രും.

ര​ണ്ടു ച​ട്ട​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന​ത്. ഒ​ന്നാ​മ​ത്തേ​ത് പ​തി​വു​ഭൂ​മി​യി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള​താ​ണ്. കൃ​ഷി​ക്കും ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നും മ​റ്റു​മാ​യി പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി പ്ര​ധാ​ന​മാ​യും ജീ​വ​നോ​പാ​ധി ല​ക്ഷ്യ​മാ​ക്കി​യു​ള്ള മ​റ്റ് വി​നി​യോ​ഗ​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളാ​ണ് ര​ണ്ടാ​മ​ത്തേ​ത്.

ഇ​തി​ൽ ഒ​ന്നാ​മ​ത്തെ ച​ട്ട​ത്തി​നാ​ണു മ​ന്തി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ച​ട്ടം തു​ട​ർ​ച്ച​യാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്. 1960ലെ ​ഭൂ​പ​തി​വ് നി​യ​മ​മാ​ണ് 2023ൽ ​നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ഭേ​ദ​ഗ​തി ചെ​യ്ത​ത്. 2024 ഏ​പ്രി​ൽ 27ന് ​ഗ​വ​ർ​ണ​ർ ബി​ൽ അം​ഗീ​ക​രി​ച്ചു. 1960ലെ ​ഭൂ​പ​തി​വ് നി​യ​മം, 1964ലെ ​ഭൂ​പ​തി​വു ച​ട്ട​ങ്ങ​ൾ എ​ന്നി​വ നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ, 1993ൽ ​ഒ​രു പ്ര​ത്യേ​ക നി​യ​മം (കേ​ര​ള ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്സ് സ്പെ​ഷ​ൽ റൂ​ൾ​സ്) കൊ​ണ്ടു​വ​ന്നി​രു​ന്നു.

ഈ ​നി​യ​മ​ങ്ങ​ൾ ഒ​ന്നി​നോ​ടൊ​ന്നു പൊ​രു​ത്ത​പ്പെ​ടാ​ത്ത​തും ചി​ല​യി​ട​ങ്ങ​ളി​ൽ അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു. ഇ​ത് കോ​ട​തി​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചു. ഈ ​നി​യ​മ​പ​ര​മാ​യ സ​ങ്കീ​ർ​ണ​ത​ക​ൾ ല​ഘൂ​ക​രി​ക്കാ​നും നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കാ​നും​വേ​ണ്ടി​യാ​ണ് ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം കൃ​ഷി​ക്കും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും മാ​ത്രം എ​ന്ന പ​ട്ട​യ​വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ പ​ട്ട​യം ന​ൽ​കു​ന്പോ​ൾ ഉ​പാ​ധി​ര​ഹി​ത​മാ​യി ന​ൽ​ക​ണ​മെ​ന്നു​മാ​ണ്. ഇ​തി​ന് ഇ​പ്പോ​ഴ​ത്തെ ച​ട്ട​ങ്ങ​ൾ മാ​ത്രം മ​തി​യാ​കി​ല്ല. പ​ട്ട​യ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ഇ​തു​വ​രെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​തി​രു​ന്ന​വ​ർ ഇ​നി നി​ർ​മാ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ങ്കി​ൽ വ​ൻ തു​ക ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ക​ർ​ഷ​ക​വി​രു​ദ്ധ​മാ​ണ്.

പ​ട്ട​യ​ഭൂ​മി​യി​ൽ ഭാ​വി​യി​ൽ നി​ർ​മാ​ണം ന​ട​ത്തേ​ണ്ട​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദാ​ര്യ​ത്തി​നു​വേ​ണ്ടി കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യ​ഭൂ​മി മ​റ്റാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യും വേ​ണം. പ​ട്ട​യ​ഭൂ​മി​യി​ലെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു​ക​ള​ണ​മെ​ന്ന ആ​വ​ശ‍്യ​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്.

മ​ന്ത്രി​സ​ഭ പാ​സാ​ക്കി​യ ച​ട്ട​ങ്ങ​ളി​ൽ പ​തി​വു​ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​വ​രെ കു​റ്റ​ക്കാ​രാ​യി​ക്ക​ണ്ട് ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യും, ക​ര​ട് ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ ക​ഴു​ത്തി​ല്‍ വീ​ണ്ടും കു​രു​ക്ക് മു​റു​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യും വി​മ​ർ​ശി​ച്ചി​ട്ടു‌​ണ്ട്.

പ​ട്ട​യ​ഭൂ​മി​യി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​യ​മ​പ​ര​മാ​യി നി​രോ​ധി​ക്കു​ന്ന​താ​ണ് നി​യ​മ ഭേ​ദ​ഗ​തി​യെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ക്കു​ന്നു‌​ണ്ട്. ഇ​വ​രു​ടെ വി​മ​ർ​ശ​നം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കു​ക​യും വേ​ണം. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ത​യാ​റാ​ക​ണം.

എ​ത്ര​യും പെ​ട്ടെ​ന്ന് അ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​യാ​ലേ മു​ഖ്യ​മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ച ശു​ഭാ​പ്തി​വി​ശ്വാ​സം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തൂ. ക്ര​മ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ൾ​ക്കും കൃ​ത്യ​ത ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. കെ​ട്ടി​ടം ക്ര​മ​വ​ത്ക​രി​ക്കാ​നു​ള്ള അ​ധി​കാ​രി​യെ​യും ഭൂ​മി ത​രം​മാ​റ്റാ​നു​ള്ള അ​ധി​കാ​രി​യെ​യും നി​ശ്ച​യി​ക്ക​ണം. കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്ന​ത് നി​ല​വി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ്.

ഭൂ​മി ത​രം​മാ​റ്റേ​ണ്ട​ത് റ​വ​ന്യു വ​കു​പ്പും. നി​ല​വി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും റ​വ​ന്യു വ​കു​പ്പും ഫീ​സും നി​കു​തി​യും കൈ​പ്പ​റ്റി​യി​ട്ടു​ള്ള​താ​ണ്. അ​ത്ത​രം നി​ർ​മി​തി​ക​ൾ​ക്കാ​ണ് ഇ​നി​യും ക്ര​മ​വ​ത്ക​ര​ണ അ​പേ​ക്ഷ​യും പ്ര​ത്യേ​ക ഫീ​സും ന​ൽ​കേ​ണ്ടി​വ​രു​ന്ന​തെ​ന്ന വ​സ്തു​ത​യും ക​ണ​ക്കി​ലെ​ടു​ക്ക​ണം.

ഒ​രു​ത​വ​ണ കെ​ട്ടി​ട​നി​കു​തി ഇ​ന​ത്തി​ല്‍ തു​ക ഈ​ടാ​ക്കി​യ​ശേ​ഷം വീ​ണ്ടും ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ഇ​ടു​ക്കി​യി​ലെ​യും മ​ല​യോ​ര​പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ളെ പി​ഴി​യു​ന്ന​താ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഈ ​വി​ഷ​യം നേ​രി​ട്ടു ബാ​ധി​ക്കു​ന്ന​വ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന അ​പാ​ക​ത​ക​ൾ രാ​ഷ്‌​ട്രീ​യം മാ​റ്റി​വ​ച്ച് പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം ക്ഷ​ണി​ക​മാ​യി മാ​റും.

Latest News

Corehub Up