x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക്സ​ഭാ അംഗസംഖ്യ ഉയർത്തൽ; ഭേദഗതി ബിൽ നാളെ പാർലമെന്‍റിൽ

സ​നു സി​റി​യ​ക്
Published: April 15, 2026 03:06 AM IST | Updated: April 15, 2026 03:06 AM IST

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ അം​ഗ​സം​ഖ്യ നി​ല​വി​ലു​ള്ള 543ൽ നി​ന്ന് 850 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള 131-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ​യും പ​ക​ർ​പ്പ് എം​പി​മാ​ർ​ക്ക് കൈ​മാ​റി. 16 മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തെ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 815 പേ​രെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് 35 പേ​രെ​യും ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 2026ന് ​ശേ​ഷ​മു​ള്ള ആ​ദ്യ സെ​ൻ​സ​സി​ന് ശേ​ഷം മാ​ത്ര​മേ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ, ആ​ർ​ട്ടി​ക്കി​ൾ 82ൽ ​ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തോ​ടെ പു​തി​യ സെ​ൻ​സ​സി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ത​ന്നെ 2011ലെ ​സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു സാ​ധി​ക്കും.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള "ഡീ​ലി​മി​റ്റേ​ഷ​ൻ ബി​ൽ 2026’ പ്ര​കാ​രം സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യോ നി​ല​വി​ലെ ജ​ഡ്ജി​യോ അ​ധ്യ​ക്ഷ​നാ​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​നെ കേ​ന്ദ്ര​ത്തി​ന് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ രൂ​പീ​ക​രി​ക്കാം.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. കൂ​ടാ​തെ, ഓ​രോ സം​സ്ഥാ​ന​ത്തു​നി​ന്നും അ​ഞ്ച് എം​പി​മാ​രും അ​ഞ്ച് എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ സ​ഹാ​യി​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഏ​തൊ​രു തീ​രു​മാ​ന​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​ൻ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​വ​യ്ക്ക് നി​യ​മ​സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കും.

പി​ന്നീ​ട് ഒ​രു കോ​ട​തി​യി​ലും അ​തി​നെ ചോ​ദ്യംചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും, നി​ല​വി​ലു​ള്ള സ​ർ​ക്കാ​രു​ക​ൾ പി​രി​ച്ചു​വി​ടു​ന്ന​തു​വ​രെ പ്ര​തി​നി​ധി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും ഉ​പ​തെര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ തു​ട​രു​മെ​ന്നും ബി​ല്ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും ആ​കെ സീ​റ്റു​ക​ളു​ടെ മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​ന്ന വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്.

പ​ട്ടി​ക​ജാ​തി​, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലും ഇ​തേ അ​നു​പാ​ത​ത്തി​ൽ വ​നി​താ സം​വ​ര​ണം ബാ​ധ​ക​മാ​കും. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​വ​ര​ണ സീ​റ്റു​ക​ൾ മാ​റി​വ​രു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ക.

പ്ര​തി​പ​ക്ഷനീ​ക്കം നി​ർ​ണ​യി​ക്കാ​ൻ ഇ​ന്ന് യോ​ഗം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്കം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലു​ക​ളെ പ്ര​തി​പ​ക്ഷം എ​തി​ർ​ക്കും.

ഇ​ന്ന് ഉ​ച്ച​യ്ക്ക് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ഇതുസംബ ന്ധിച്ച് അ​ന്തി​മ തീ​രു​മാ​നമെടു​ക്കും.

വ​നി​താ സം​വ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ​ നീ​ക്ക​മാ​യാ​ണ് ബി​ല്ലു​ക​ളെ പ്ര​തി​പ​ക്ഷം കാ​ണു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ല​ക്ഷ്യ​മി​ട്ടു​ള്ള ബി​ല്ലി​ന് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​ണ്. അ​ത് പ്ര​തി​പ​ക്ഷം കൂ​ടി വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ സാധിക്കൂ. വ​നി​താ സം​വ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന പ്ര​തി​പ​ക്ഷം, 2026ലെ ​സെ​ൻ​സ​സി​നു ശേ​ഷം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി​യാ​ൽ മ​തിയെ​ന്നാ​ണ് അഭിപ്രാ യപ്പെ​ടു​ന്ന​ത്.

കൂ​ടാ​തെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു മു​ൻപ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യവും കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ രാ​ഷ്‌ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് ബി​ൽ ധൃ​തി​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, സി​പി​എം, സി​പി​ഐ, ആം​ആ​ദ്മി പാ​ർ​ട്ടി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തിരേ ഇ​തി​നോ​ട​കം രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

2011ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​നി​താ സം​വ​ര​ണം മു​ൻ​നി​ർ​ത്തി പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി​രി​ക്കും ഭ​ര​ണ​പ​ക്ഷം ശ്ര​മി​ക്കു​ക.

Tags : Lok Sabha membership increase Bill Parliament Amendment

Recent News

Corehub Up