ഭാഗ്യരാജിന്റെ ഭാര്യ പൂർണിമയേയും മകൻ ശാന്തനുവിനെയും ആശ്വസിപ്പിക്കുന്ന വിജയ്
നടനും സംവിധായകനുമായ ഭാഗ്യരാജിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും നടനുമായ വിജയ്. മൃതദേഹത്തിൽ പുഷ്പഹാരം അണിയിച്ചതിന് ശേഷം മകൻ ശാന്തനുവിനെ ആശ്വസിപ്പിച്ചു. എന്നാൽ കണ്ണീരടക്കാൻ കഴിയാതിരുന്ന ശാന്തനു വിജയ്യെ കെട്ടിപ്പിടിച്ച് കരഞ്ഞു.
വിജയ്യെ കണ്ടപ്പോൾ ഭാഗ്യരാജിന്റെ ഭാര്യ പൂർണിമ തേങ്ങൽ അടക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. പൂർണിമയുടെ അരികിൽ മുട്ടുകുത്തി നിന്ന് വിജയ് അവരെ ആശ്വസിപ്പിച്ചു.
ഇന്ന് രാവിലെ പ്രഭാതനടത്തത്തിനായി പോകവെ ഹൃദയാഘതം സംഭവിച്ചാണ് ഭാഗ്യരാജിന്റെ മരണം. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്.
രണ്ടുദിവസം മുൻപ് നടി ഖുഷ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹത്തിന് കുടുംബസമേതം അദ്ദേഹം എത്തിയിരുന്നു.