കെ. ഭാഗ്യരാജ് ഭാര്യയും നടിയുമായ പൂർണിമയ്ക്കൊപ്പം
ഒന്നരമാസം മുൻപാണ് സംവിധായകൻ ഭാഗ്യരാജ് കേരളത്തിലെത്തിയത്. പ്രിയപത്നിയും നടിയുമായ പൂർണിമയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി അതിരപ്പള്ളിയിലായിരുന്നു അദ്ദേഹം എത്തിയത്
ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗത്തോടെ നൊമ്പര ഓർമകളാകുകയാണ് ആ ചിത്രങ്ങൾ.
‘ചാലക്കുടിക്ക് സമീപമുള്ള ശാന്തവും മനോഹരവുമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത്, അതിമനോഹരമായ മരങ്ങളും വനങ്ങളും ചുറ്റും നിറഞ്ഞ കാസാ റിയോ എന്നൊരു റിസോർട്ട് സ്ഥിതി ചെയ്യുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണിത്,’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം പൂർണിമ കുറിച്ചത്.
പൂർണിമയ്ക്കൊപ്പം ചിരിച്ചുല്ലസിച്ച് നിൽക്കുന്ന ഭാഗ്യരാജിനെ ചിത്രങ്ങളിൽ കാണാം.
ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിലീപ് ചിത്രമായ മിസ്റ്റർ മരുമകൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Tags : k bhagyraj poornima bhagyraj director actor death