x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി; അ​ൻ​സി​ബ ഹ​സ​ൻ ഇന്ന് മൊഴി നൽകും


Published: June 9, 2026 09:32 AM IST | Updated: June 9, 2026 09:32 AM IST

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​ന് എ​തി​രാ​യ പരാതിയിൽ ന​ടി അ​ൻ​സി​ബ ഇ​ന്ന് മൊ​ഴി ന​ൽ​കും. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യാ​ണ് മൊ​ഴി ന​ൽ​കു​ക.

ഈ ​മാ​സം ഒ​ന്നാം തി​യ​തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടി​നി​ക്കെ​തി​രെ അ​ൻ​സി​ബ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ത​നി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി ടി​നി സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ​യും ടി​നി വേ​ട്ട​യാ​ടു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

Tags : ansiba hassan police statement kadavanthra complaint tiny tom

Recent News

Corehub Up