x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ശ്ന​ങ്ങ​ൾ 'അ​മ്മ' ത​ന്നെ പ​രി​ഹ​രി​ച്ചോ​ളാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​പെ​ടി​ല്ലെ​ന്ന് മ​ന്ത്രി


Published: June 3, 2026 09:30 AM IST | Updated: June 3, 2026 09:30 AM IST

സി​നി​മ​ക​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും ആ‍​ന്‍റി പൈ​റ​സി സോ​ണ​ൽ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

സി​നി​മാ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ വി​വി​ധ സി​നി​മാ​സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ 'അ​മ്മ'​ത​ന്നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളും ഉ​റ​പ്പു​ന​ൽ​കി.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം സി​നി​മാ ഷൂ​ട്ടിം​ഗ് സൗ​ഹൃ​ദ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സി​നി​മ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്. സി​നി​മ മേ​ഖ​ല​യ്ക്ക് മോ​ശം വ​രു​ന്ന ഒ​ന്നും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

സി​നി​മ സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച ‘ഇ​ര​ട്ട നി​കു​തി’ വി​ഷ​യം സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. ഈ ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​മാ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​മാ​യും ച​ര്‍​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാം​സ്‌​കാ​രി​ക വ​കു​പ്പ് അ​ഡി​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഫി​ലിം എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍, ഫി​യോ​ക്ക്, അ​മ്മ ഡ​ബ്ല്യു​സി​സി മാ​ക്ട, കെ​എ​സ്എ​ഫ്ഡി​സി, കേ​ര​ള സി​നി എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ വി​വി​ധ ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : pc vishnunath amma issues amma

Recent News

Corehub Up