x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ർ​ക്കം മ​റ​ന്ന് ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ; ലോ​ക​റെ​ക്കോ​ർ​ഡ് കു​റി​ച്ച വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്ക് അ​ഭി​ന​ന്ദ​നം


Published: June 21, 2026 06:45 PM IST | Updated: June 21, 2026 06:45 PM IST

ധാം​ബു​ള്ള: ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മൈ​താ​ന​ത്ത് വെ​ച്ച് കൊ​മ്പു​കോ​ർ​ത്ത ഇ​ന്ത്യ​ൻ യു​വ​ബാ​റ്റ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ലോ​ക​റെ​ക്കോ​ർ​ഡ് പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ഹ​സ്ത​ദാ​നം ചെ​യ്ത് അ​ഭി​ന​ന്ദി​ച്ച് ശ്രീ​ല​ങ്ക​ൻ എ ​താ​ര​ങ്ങ​ൾ. ത്രി​രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യു​ടെ ഫൈ​ന​ലി​ലാ​ണ് കാ​യി​ക​ലോ​ക​ത്തി​ന്‍റെ കൈ​യ​ടി നേ​ടു​ന്ന ഈ ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്.

പ​ര​മ്പ​ര​യി​ലെ മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി​യ 15-കാ​ര​നാ​യ വൈ​ഭ​വ്, ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ നി​ലം​തൊ​ടാ​തെ പ​റ​പ്പി​ച്ചു. വെ​റും 11 പ​ന്തി​ൽ നി​ന്നാ​ണ് താ​രം അ​ർ​ധ​സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2005-ൽ ​ശ്രീ​ല​ങ്ക​യു​ടെ കൗ​ശ​ല്യ വീ​ര​ര​ത്‌​നെ സ്ഥാ​പി​ച്ച 12 പ​ന്തി​ലെ അ​ർ​ധ​സെ​ഞ്ച്വ​റി എ​ന്ന 21 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ർ​ഡാ​ണ് ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ ഈ ​ഇ​ടം​ക​യ്യ​ൻ ത​ക​ർ​ത്തു​ത​രി​പ്പ​ണ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ളും വൈ​ഭ​വും ത​മ്മി​ൽ വ​ലി​യ വാ​ക്കു​ത​ർ​ക്ക​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യെ​ന്നോ​ണം ഫൈ​ന​ലി​ൽ 29 പ​ന്തി​ൽ 10 ഫോ​റും 8 സി​ക്സ​റു​മ​ട​ക്കം 94 റ​ൺ​സാ​ണ് സൂ​ര്യ​വം​ശി അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ലി​സ്റ്റ് എ ​ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ സെ​ഞ്ച്വ​റി​ക്ക് തൊ​ട്ട​രി​കി​ലാ​ണ് താ​രം പു​റ​ത്താ​യ​ത്.

ത​ങ്ങ​ളെ ത​ല്ലി​ച്ച​ത​ച്ച ഇ​ന്നിം​ഗ്സ് ആ​യി​രു​ന്നി​ട്ടും വൈ​ഭ​വ് പു​റ​ത്താ​യി മ​ട​ങ്ങു​മ്പോ​ൾ ശ്രീ​ല​ങ്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ നി​രോ​ഷ​ൻ ഡി​ക്‌​വെ​ല്ല​യും മ​റ്റ് താ​ര​ങ്ങ​ളും ഓ​ടി​യെ​ത്തി താ​ര​ത്തെ കെ​ട്ടി​പ്പി​ടി​ച്ചും പു​റ​ത്തു​ത​ട്ടി​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ടു​ത്ത സ്ലെ​ഡ്ജി​ങ്ങും പോ​രും ന​ട​ത്തി​യ​വ​രാ​ണ് ഈ ​മാ​ന്യ​ത പു​റ​ത്തെ​ടു​ത്ത​ത്.

Tags : Vaibhav Sooryavanshi Srilanka Latest News

Recent News

Corehub Up