x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ഗ​സ്റ്റി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​ൻ മാ​ർ​പാ​പ്പ പാ​വി​യ​യി​ലെ​ത്തി


Published: June 22, 2026 01:09 AM IST | Updated: June 22, 2026 01:09 AM IST

റോം: ​​വേ​​ദ​​പാ​​രം​​ഗ​​ത​​നാ​​യ വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ള്‍ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന വ​​ട​​ക്ക​​ൻ ഇ​​റ്റ​​ലി​​യി​​ലെ പാ​​വി​​യ​​യി​​ലു​​ള്ള സെ​​ന്‍റ് പീ​​റ്റ​​ർ ബ​​സി​​ലി​​ക്ക​​യി​​ല്‍ ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി.

722 മു​​ത​​ൽ വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ ഭൗ​​തി​​ക​​ദേ​​ഹം സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന പ​​ള്ളി​​യാ​​ണി​​ത്. 504ൽ​ ​അ​​ൾ​​ജീ​​രി​​യ​​യി​​ലെ ഹി​​പ്പോ​​യി​​ൽ​​നി​​ന്ന് ഇ​​റ്റ​​ലി​​യി​​ലെ സാ​​ർ​​ഡീ​​നി​​യ​​യി​​ലെ കാ​​ലിയാ​​രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന ഭൗ​​തി​​ക​​ദേ​​ഹം പി​​ന്നീ​​ട് പാ​​വി​​യ ബ​​സി​​ലി​​ക്ക​​യി​​ൽ അ​​ട​​ക്കം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ​​യെ അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സ​​സ​​മൂ​​ഹം പ്രി​​യോ​​ർ ജ​​ന​​റ​​ൽ ഫാ. ​​ജോ​​സ​​ഫ് എ​​ൽ. ഫാ​​രെ​​ൽ, പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ഗ​​ബ്രി​​യേ​​ൽ പെ​​ദിചിനോ എ​​ന്നി​​വ​​ർ സ്വീ​​ക​​രി​​ച്ചു. വ​​ത്തി​​ക്കാ​​നി​​ൽ​​നി​​ന്നു ഹെ​​ലി​​കോ​​പ്റ്റ​​റി​​ലെ​​ത്തി​​യ മാ​​ർ​​പാ​​പ്പ ആ​​ദ്യം ഇ​​വി​​ടത്തെ കാ​​ൻ​​സ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ രോ​​ഗി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷ​​മാ​​ണു ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തി​​യ​​ത്.

വി​​ശു​​ദ്ധ അ​​ഗ​​സ്റ്റി​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​നു​​മു​​ന്നി​​ൽ പ്രാ​​ർ​​ഥി​​ച്ച മാ​​ർ​​പാ​​പ്പ തു​​ട​​ർ​​ന്ന് പ​​ള്ളി​​ക്കു​​ള്ളി​​ൽ ബി​​ഷ​​പ്പു​​മാ​​ർ, അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സി​​മാ​​ർ, വൈ​​ദി​​ക​​ർ, വൈ​​ദി​​ക​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ, വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സാ​​ന്‍റ് ആ​​ഞ്ചെ​​ലോ ലൊ​​ജി​​ജി​​യാ​​നോ​​യി​​ലെ സെ​​ന്‍റ് ആ​​ന്‍റ​​ണി ആ​​ബ​​ട്ട് ആ​​ൻ​​ഡ് സെ​​ന്‍റ് ഫ്ര​​ഞ്ചെ​​സ്ക കാ​​ബ്രി​​നി ഇ​​ട​​വ​​ക​​പ്പ​​ള്ളി​​യും മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശി​​ച്ചു.

അ​​ഗ​​സ്റ്റീ​​നി​​യ​​ൻ സ​​ന്യാ​​സ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്രി​​യോ​​ർ ജ​​ന​​റ​​ൽ എ​​ന്ന​​നി​​ല​​യി​​ൽ പാ​​വി​​യ ബ​​സി​​ലി​​ക്ക സ​​ന്ദ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും സാ​​ർ​​വ​​ത്രി​​ക​​സ​​ഭ​​യു​​ടെ അധ്യ​​ക്ഷ​​ന്‍ എ​​ന്ന​​നി​​ല​​യി​​ല്‍ ന​​ട​​ത്തു​​ന്ന ആ​​ദ്യ സ​​ന്ദ​​ര്‍​ശ​​ന​​മാ​​ണി​​ത്.

Tags : Pope Leo XIV tribute Saint Augustine

Recent News

Corehub Up