Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifaworldcup2026

ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ സം​ഘ​ർ​ഷം: അ​ർ​ജ​ന്റീ​ന താ​രം ലി​യാ​ൻ​ഡ്രോ പാ​രെ​ഡ​സി​ന് പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

സൂ​റി​ച്ച്: ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ ക​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് അ​ർ​ജ​ന്‍റീ​ന മ​ധ്യ​നി​ര താ​രം ലി​യാ​ൻ​ഡ്രോ പാ​രെ​ഡ​സി​ന് 10 മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫി​ഫ. പാ​രെ​ഡ​സി​ന് പു​റ​മെ അ​ർ​ജ​ന്‍റീ​ന താ​രം ന​ഹ്വ​ൽ മോ​ളി​ന​യ്ക്ക് ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ലും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കും 90,000 ഡോ​ള​ർ വീ​തം പി​ഴ​യും ചു​മ​ത്തി.

സ്പെ​യി​നി​നെ​തി​രാ​യ ഫൈ​ന​ൽ തോ​ൽ​വി​ക്ക് തൊ​ട്ടു​പി​ന്നാ​ലെ പാ​രെ​ഡ​സ് സ്പാ​നി​ഷ് താ​രം ഗാ​വി​യെ ത​ള്ളി​യി​ട്ട​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റോ​ബ​ർ​ട്ടോ അ​യാ​ല​യ്ക്ക് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും, തി​യാ​ഗോ അ​ൽ​മാ​ഡ, സ്പെ​യി​നി​ന്‍റെ ഗാ​വി എ​ന്നി​വ​ർ​ക്ക് ഓ​രോ മ​ത്സ​ര​ത്തി​ലും വി​ല​ക്ക് ല​ഭി​ച്ചു. ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ളു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നും ഫി​ഫ ഉ​ത്ത​ര​വി​ട്ടു.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി​ഫൈ​ന​ൽ ജ​യ​ത്തി​ന് ശേ​ഷം "ഫാ​ക്ക്‌​ലാ​ന്‍റ് അ​ർ​ജ​ന്‍റീ​ന​യു​ടേ​താ​ണ്" എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി​യ​തും ആ​രാ​ധ​ക​രു​ടെ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന് 3,21,000 ഡോ​ള​ർ പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. 

Sports

വീ​ണ്ടും ത്രി​ല്ല​ർ; സ്വി​സ് കോ​ട്ട പോ​ളി​ച്ച് അ​ർ​ജ​ന്‍റീ​ന സെ​മി​ഫൈ​ന​ലി​ൽ

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന. ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് അ​ർ​ജ​ന്‍റീ​ന സെ​മി​യി​ൽ ക​ട​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി മാ​ക് അ​ലി​സ്റ്റ​ർ ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ് ലൗ​താ​രോ മാ​ർ​ട്ടി​ന​സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​ൻ എ​ൻ​ഡോ​യെ ആ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ഏ​ഴാം ത​വ​ണ​യാ​ണ് സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്. 2022ൽ ​സെ​മി​യി​ലെ​ത്തി​യ അ​ർ​ജ​ന്‍റീ​ന ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ലെ​ത്തു​ക​യും പി​ന്നീ​ട് ഫ്രാ​ൻ​സി​നെ വീ​ഴ്ത്തി ലോ​ക​ക​പ്പ് നേ​ടു​ക​യും ചെ​യ്തു.

Sports

ഫി​ഫ ലോ​ക​ക​പ്പ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്പോ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് അ​ർ​ജ​ന്‍റീ​ന മു​ന്നി​ലു​ള്ള​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡാ​ണ് ആ​ക്ര​മി​ച്ച് ക​ളി​ച്ച​ത്. എ​ന്നാ​ൽ ഗോ​ളി​ലെ​ക്കെ​ത്താ​ൻ അ​വ​ർ​ക്കാ​യി​ല്ല. കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന ശ്ര​മി​ച്ച​ത്.

പ​ത്താം മി​നി​റ്റി​ൽ ല​ഭി​ച്ച കോ​ർ​ണ​ർ ഗോ​ളാ​ക്കി ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. മെ​സി എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് സു​ന്ദ​ര​മാ​യ ഹെ​ഡ​റി​ലൂ​ടെ മാ​ക്ക് അ​ലി​സ്റ്റ​ർ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഗോ​ൾ മ​ട​ക്കാ​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ആ​ദ്യ പ​കു​തി 1-0ത്തി​ന് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

Sports

കുതിപ്പ് തുടരാൻ സ്പെയിൻ; അട്ടിമറിക്കാൻ ബെൽജിയം

ഒ​രു​ വ​ശ​ത്ത് ഫ്ര​ഞ്ച് പ​ട അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി സെ​മി​യി​ൽ ക​ട​ന്നി​രി​ക്കു​ന്നു. എം​ബാ​പ്പെ​യെ​യും സം​ഘ​ത്തെ​യും ആ​ര് പി​ടി​ച്ചു​കെ​ട്ടു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. ഏ​താ​യാ​ലും സെ​മി​യി​ൽ ഫ്രാ​ൻ​സി​നെ ആ​ര് നേ​രി​ടു​മെ​ന്ന​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​.

ഇന്നു രാ​ത്രി ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു ത്രി​ല്ല​ർ ആ​യി​രി​ക്കു​മെ​ന്നാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​റ്റു​മു​ട്ടു​ന്ന​ത് യൂ​റോ​പ്യ​ൻ വ​മ്പ​ൻ​മാ​രാ​യ സ്പെ​യി​നും ബെ​ൽ​ജി​യ​യ​വും ആ​യ​തി​നാ​ൽ ത​ന്നെ അ​ങ്ങ​നെ പ്ര​തീ​ക്ഷി​ച്ച​ല്ലേ പ​റ്റൂ.

ഇ​രു ടീ​മു​ക​ളും അ​വ​സാ​നം നേ​ർ​ക്കുന്നേർ വ​ന്ന​തു പ​ത്ത് കൊ​ല്ല​ങ്ങ​ൾ​ക്ക് മു​മ്പ് 2016ൽ. അ​തും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ. അന്നു ഡേ​വി​ഡ് സി​ൽ​വ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ബെ​ൽ​ജി​യ​ത്തെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചു. 36 കൊ​ല്ല​ത്തി​ന് ശേ​ഷ​മാ​ണ് സ്പെ​യി​നും ബെ​ൽ​ജി​യ​വും വി​ശ്വ​വേ​ദി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഇ​തി​ന് മു​മ്പ് ര​ണ്ട് ത​വ​ണ​യാ​ണ് ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. 1986ൽ ആയിരുന്നു ആ​ദ്യ പോ​ര്. അ​ന്ന് ഷൂ​ട്ടൗ​ട്ടി​ൽ ബെ​ൽ​ജി​യം വി​ജ​യി​ച്ചു. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ലോ​ക​ക​പ്പി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ജ​യി​ച്ചു സ്പെ​യി​ൻ ക​ണ​ക്ക് തീ​ർ​ത്തു.

നി​ല​വി​ലെ യൂ​റോ ജേ​താ​ക്ക​ളാ​യ സ്പെ​യി​ൻ മി​ക​ച്ച ഫോ​മി​ലാ​ണ്. ഒ​രു ക​ളി പോ​ലും തോ​റ്റി​ലെ​ന്ന് മാ​ത്ര​മ​ല്ല ഒ​റ്റ ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ഴ്ത്തി​യ​ത് സാ​ക്ഷാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ലി​നെ.

ല​മൈ​ൻ യ​മാ​ൽ, മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ൽ, അ​ല​ക്സ് ബ​യേ​ന, പെ​ഡ്രി, റോ​ഡ്രി..​ ഓ........ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ വ​ൻ നി​ര. അ​തു മാ​ത്ര​മ​ല്ല ഒ​രു താ​ര​ത്തി​നും ഒ​രു ടീ​മി​നും ഉ​ന​യ് സി​മ​ൺ കാ​വ​ൽ​നി​ൽ​ക്കു​ന്ന സ്പെ​യി​ന്‍റെ ഗോ​ൾ​വ​ല കു​ലു​ക്കാ​നാ​യി​ട്ടി​ല്ല. 2010ന് ​ശേ​ഷം ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്താ​നു​ള്ള കു​തി​പ്പി​ലാ​ണ് ലാ ​റോ​ജ.

എ​ന്നാ​ൽ, ബെ​ൽ​ജി​യം ഒ​ട്ടും നി​സാ​ര​ക്കാ​ര​ല്ല. സു​വ​ർ​ണ ത​ല​മു​റ ഏ​റെ​ക്കു​റെ ക​ള​മൊ​ഴി​ഞ്ഞെ​ങ്കി​ലും സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല ബെ​ൽ​ജി​യം നി​ര​യി​ൽ. കെ​വി​ൻ ഡി​ബ്രു​യി​ൻ, റൊ​മേ​ലു ലു​ക്കാ​ക്കു, ജെ​റെ​മി ഡോ​ക്കു, ചാ​ൾ​സ് ഡി ​കെ​റ്റെ​ലാ​യ്‌​രെ, ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡ്, യോ​രി ടി​ലെ​മാ​ൻ​സ്. ഇ​വ​ർ​ക്കൊ​പ്പം ഗോ​ൾ​കീ​പ്പ​ർ തി​ബോ ക്വാ​ർ​ട്ടു​വ. വീ​റും വാ​ശി​യോ​ടെ പൊ​രു​താ​ൻ പേ​രു കേ​ട്ട​വ​രാ​ണ് ബെ​ൽ​ജി​യം. സെ​ന​ഗ​ലി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന ശേ​ഷം മൂ​ന്ന് ഗോ​ള​ടി​ച്ച് തി​രി​ച്ചു​വ​ന്ന​ത് ന​മ്മ​ൾ ക​ണ്ട​താ​ണ്. അ​വ​സാ​ന നാ​ലി​ലെ​ത്താ​ൻ അ​വ​ർ കൈ​യും മെ​യ്യും മ​റ​ന്ന് പൊ​രു​തു​മെ​ന്നു​റ​പ്പാ​ണ്.

ഏ​താ​യാ​ലും ഒ​പ്പ​ത്തി​നൊ​പ്പം.... എ​ന്നു പ​റ​യാ​വു​ന്ന..... ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടു​ബോ​ൾ തീ​ പാ​റു​മെ​ന്നു​റ​പ്പാ​ണ്.

Viral

'കിം​ഗ് ഈ​സ് ബാ​ക്ക്!' മെ​സി​ക്ക് പി​ന്നാ​ലെ റൊ​ണാ​ൾ​ഡോ​യും ക​ളം നി​റ​ഞ്ഞ​തോ​ടെ ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ

ഫി​ഫ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രെ പോ​ർ​ച്ചു​ഗ​ൽ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട്ടെ തെ​രു​വു​ക​ളി​ൽ വ​ൻ ആ​ഘോ​ഷ​വു​മാ​യി ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ.

ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​നെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ളി കാ​ണാ​നാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

പ്രി​യ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ര​ട്ട ഗോ​ളു​ക​ളോ​ടെ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​താ​ണ് ആ​രാ​ധ​ക​രെ തെ​രു​വു​ക​ളി​ലേ​ക്ക് ആ​വേ​ശ​ത്തോ​ടെ ഇ​റ​ക്കി​യ​ത്. വ​ലി​യ സ്ക്രീ​നു​ക​ൾ​ക്ക് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു​മാ​ണ് ഈ ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

പോ​ർ​ച്ചു​ഗ​ൽ പ​താ​ക​ക​ളേ​ന്തി​യും റൊ​ണാ​ൾ​ഡോ​യു​ടെ ജേ​ഴ്സി​യ​ണി​ഞ്ഞും ആ​രാ​ധ​ക​ർ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യോ​ട് പോ​ർ​ച്ചു​ഗ​ൽ അ​പ്ര​തീ​ക്ഷി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ റൊ​ണാ​ൾ​ഡോ​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ല​യ​ണ​ൽ മെ​സി ഹാ​ട്രി​ക് നേ​ടി​യ​തോ​ടെ റൊ​ണാ​ൾ​ഡോ​യ്ക്ക് മേ​ലു​ള്ള സ​മ്മ​ർ​ദ്ദം ഇ​ര​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലൂ​ടെ വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്.

ഈ ​മ​ത്സ​ര​ത്തി​ലെ ര​ണ്ട് ഗോ​ളു​ക​ളോ​ടെ ആ​റ് വ്യ​ത്യ​സ്ത ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഫു​ട്ബോ​ൾ താ​രം എ​ന്ന റെ​ക്കോ​ർ​ഡും റൊ​ണാ​ൾ​ഡോ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ക്രി​ക്ക​റ്റി​നേ​ക്കാ​ൾ ഫു​ട്ബോ​ളി​നെ നെ​ഞ്ചി​ലേ​റ്റു​ന്ന കേ​ര​ള​ത്തി​ൽ ഈ ​ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വ് ആ​രാ​ധ​ക​ർ വ​ലി​യൊ​രു ഉ​ത്സ​വ​മാ​യാ​ണ് കൊ​ണ്ടാ​ടു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും റൊ​ണാ​ൾ​ഡോ​യു​ടെ ഈ ​വേ​ട്ട​യെ​യും കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ൾ നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. വ​രും മ​ത്സ​ര​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ പ്രി​യ താ​രം ഇ​തേ ഫോം ​തു​ട​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ല​യാ​ളി ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ.

 

Viral

ഷ​ക്കീ​റ​യ്‌​ക്കൊ​പ്പം ലോ​ക​ക​പ്പ് വേ​ദി​യി​ൽ ചു​വ​ടു​വെ​ക്കാ​ൻ ഉ​ഗാ​ണ്ട​യു​ടെ 'ഗെ​ട്ടോ കി​ഡ്സ്'

ഉ​ഗാ​ണ്ട​യി​ലെ ക​മ്പാ​ല​യി​ലു​ള്ള ക​റ്റ്‌​വെ ചേ​രി​ക​ളി​ൽ നി​ന്ന് നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലൂ​ടെ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ 'ഗെ​ട്ടോ കി​ഡ്സ്' ത​ങ്ങ​ളു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​ത്തി​ന്‍റെ നെ​റു​ക​യി​ലാ​ണ്.

2026-ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഹാ​ഫ് ടൈം ​ഷോ​യി​ൽ പ്ര​ശ​സ്ത ആ​ഗോ​ള പോ​പ്പ് ഗാ​യി​ക ഷ​ക്കീ​റ​യ്‌​ക്കൊ​പ്പം ഈ ​കൊ​ച്ചു മി​ടു​ക്ക​രും വേ​ദി പ​ങ്കി​ടും.

ബെ​ർ​ണാ ബോ​യ്‌​ക്കൊ​പ്പം ഷ​ക്കീ​റ ആ​ല​പി​ച്ച 'ദാ​യ് ദാ​യ്' എ​ന്ന ഔ​ദ്യോ​ഗി​ക ലോ​ക​ക​പ്പ് ഗാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ ഷ​ക്കീ​റ ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഗാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും ആ​രാ​ധ​ക​രു​ടെ നൃ​ത്ത വീ​ഡി​യോ​ക​ളും താ​ൻ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും, ഉ​ഗാ​ണ്ട​ൻ സം​ഘ​ത്തെ ഇ​തി​ന​കം ത​ന്നെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​ക​ഴി​ഞ്ഞ​താ​യും ഗാ​യി​ക വ്യ​ക്ത​മാ​ക്കി.

ആ​ഫ്രോ​ബീ​റ്റ്സ്, റെ​ഗ്ഗെ​ട്ട​ൺ, ഡാ​ൻ​സ്-​പോ​പ്പ് എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ഈ ​ലോ​ക​ക​പ്പ് ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2014-ൽ ​ദൗ​ഡ ക​വു​മാ രൂ​പീ​ക​രി​ച്ച ഗെ​ട്ടോ കി​ഡ്സ്, എ​ഡ്ഡി കെ​ൻ​സോ​യു​ടെ 'സി​ത്യാ ലോ​സ്' എ​ന്ന പാ​ട്ടി​ന് ചെ​യ്ത നൃ​ത്ത​ത്തി​ലൂ​ടെ​യാ​ണ് മു​ൻ​പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

പി​ന്നീ​ട് ഫ്ര​ഞ്ച് മൊ​ണ്ടാ​ന​യു​ടെ മ്യൂ​സി​ക് വീ​ഡി​യോ​യി​ലും 2022-ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പ് വേ​ദി​ക​ളി​ലും ഇ​വ​ർ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. വി​നോ​ദ​ത്തി​ന​പ്പു​റം, ഈ ​ലോ​ക​ക​പ്പ് ഗാ​ന​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ, കാ​യി​ക പു​രോ​ഗ​തി​ക്കാ​യി 'ഫി​ഫ ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ എ​ഡ്യൂ​ക്കേ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക്' സം​ഭാ​വ​ന ചെ​യ്യും.

ജൂ​ൺ 11 മു​ത​ൽ ജൂ​ലൈ 19 വ​രെ അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ കാ​റ്റി പെ​റി, ലി​സ, റെ​മ, ടൈ​ല തു​ട​ങ്ങി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ചേ​രി​യി​ലെ തെ​രു​വു​ക​ളി​ൽ നി​ന്ന് ലോ​ക​ക​പ്പി​ന്‍റെ മ​ഹാ​മേ​ള​യി​ലേ​ക്കു​ള്ള ഗെ​ട്ടോ കി​ഡ്സി​ന്‍റെ ഈ ​വ​ള​ർ​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ പ്ര​ചോ​ദ​ന​മാ​കു​ന്ന​ത്.

 

Latest News

Corehub Up