x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ വേ​ണം; കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ മും​ബൈ​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 16, 2026 12:17 PM IST | Updated: September 16, 2026 12:17 PM IST

എം.​ജി.​രാ​ജ​മാ​ണി​ക്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര നീ​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ഇ​ബി. കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി.​രാ​ജ​മാ​ണി​ക്യം മും​ബൈ​യി​ലേ​ക്ക് തി​രി​ക്കും. 

കൂ​ടു​ത​ൽ വൈ​ദ്യു​തി ക​ണ്ടെ​ത്തു​ക​യെ​ന്ന് ല​ക്ഷ്യ​മി​ട്ട് വ്യാ​ഴാ​ഴ്ച അ​ദ്ദേ​ഹം ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തും.  നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര നി​ല​യ​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് അ​ടി​യ​ന്ത​ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും വൈ​ദ്യു​തി എ​ത്തി​ക്കാ​നാ​ണ് ബോ​ർ​ഡി​ന്‍റെ ശ്ര​മം.

അ​തേ​സ​മ​യം ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നും ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ഉ​യ​ർ​ന്ന നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി ഇ​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യും പ​ക​ലും ഒ​രേ നി​ര​ക്കി​ൽ വൈ​ദ്യു​തി ന​ൽ​കാ​മെ​ന്നാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. നി​ല​വി​ൽ യൂ​ണി​റ്റി​ന് 13.50 രൂ​പ നി​ര​ക്കി​ലാ​ണ് അ​വ​ർ വൈ​ദ്യു​തി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്. 

എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് രാ​ത്രി​യി​ൽ 80 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യു​ള്ള പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​മാ​ച​ൽ സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ര​ക്ക് ഇ​ള​വു​ക​ളോ​ടെ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി വ​ലി​യൊ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ പ്ര​തീ​ക്ഷ.

Tags : Power Crisis Kerala M.G.Rajamanickam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up