കാരാബോവോ കപ്പിൽ ടോട്ടനത്തിനെതിരെ വിജയം നേടിയ ലിവർപൂൾ താരങ്ങളുടെ ആഘോഷം
ലിവർപൂൾ: കാരാബാവോ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോട്ടനത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി അലക്സിസ് മക് അലിസ്റ്ററും കോഡി ഗാക്പോയും ഡോമിനിക്ക് സോബോസ്ലായും ആണ് ഗോളുകൾ നേടിയത്. കോനർ ഗലാഗെറും ആണ് ടോട്ടനത്തിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ലിവർപൂൾ എഫ്സി നാലാം റൗണ്ടിലേയ്ക്ക് മുന്നേറി. പരാജയത്തോടെ ടോട്ടനം പുറത്തായി.
Tags : Carabao Cup Football Liverpool FC beats Tottenham Hotspur F.C.