x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ചോദ്യ​ക​ര്‍​ത്താ​ക്ക​ളു​ടെ പേ​രു​ക​ള്‍ ന​ല്‍​കി​ല്ല

വെബ്ഡെസ്ക്
Published: July 20, 2026 01:29 AM IST | Updated: July 20, 2026 01:30 AM IST

കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ര്‍​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ചോ​​​ദ്യ​​​ക​​​ര്‍​ത്താ​​​ക്ക​​​ളു​​​ടെ പേ​​​രുവി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​ല്ലെ​​​ന്നു സൂ​​​ച​​​ന. വി​​​വാ​​​ദ​​​മാ​​​യ പ്ലാ​​​നിം​​​ഗ് ബോ​​​ര്‍​ഡ് ചീ​​​ഫ് പ​​​രീ​​​ക്ഷ അ​​​ട​​​ക്കം ഒ​​​രു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ചോ​​​ദ്യ​​​ങ്ങ​​​ള്‍ ത​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ പേ​​​രുവി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു നി​​​ല്‍​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് പി​​​എ​​​സ്‌​​​സി.

അ​​​തേസ​​​മ​​​യം ചി​​​ല രേ​​​ഖ​​​ക​​​ള്‍ പി​​​എ​​​സ്‌​​​സി അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍, ഉ​​​ത്ത​​​ര സൂ​​​ചി​​​ക, ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക, അ​​​ഭി​​​മു​​​ഖ​​​ത്തി​​​നു വി​​​ളി​​​ച്ച​​​വ​​​രു​​​ടെ പ​​​ട്ടി​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് കൈ​​​മാ​​​റി​​​യ​​​ത്.

പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ നേ​​​രി​​​ട്ടാ​​​ണു ചോ​​​ദ്യ​​​ക​​​ര്‍​ത്താ​​​ക്ക​​​ളു​​​ടെ പാ​​​ന​​​ല്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​തു സ​​​ര്‍​വീ​​​സ് സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളെ​​​ക്കൊ​​​ണ്ടാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ത​​യാ​​​റാ​​​ക്കു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം ചി​​​ല​​​ര്‍ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ചി​​​ല പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തു മൂ​​​ല​​​മാ​​​ണ് ഇ​​​ട​​​ത് സ​​​ര്‍​വീ​​​സ് സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പി​​​എ​​​സ്‌​​​സി റാ​​​ങ്കു പ​​​ട്ടി​​​ക​​​ക​​​ളി​​​ല്‍ ഇ​​​ടം പി​​​ടി​​​ച്ച​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​സ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല​​​യു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി അ​​​ജീ​​​താ ബീ​​​ഗം പി​​​എ​​​സ്‌​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​എ​​​സ്‌​​സി ഓ​​​ഫീ​​​സി​​​ലെ​​​ത്തി അ​​​ധി​​​കൃ​​​ത​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ചി​​​ല രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Tags : Examination procedure flaw questioners Names NotGiven PSC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up