x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗള്‍ഫ് നാടുകളിൽ കേരള ഇൻവെസ്റ്റ്മെന്‍റ് റോഡ്ഷോകള്‍ നടത്താൻ ഇന്‍മെക്ക്

വെബ്ഡെസ്ക്
Published: July 20, 2026 12:26 AM IST | Updated: July 20, 2026 12:26 AM IST

ഇ​​​​ന്‍മെ​​​​ക്ക് പ്രതിനിധികൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​നുമായി കൂടിക്കാഴ്ച നടത്തി.

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യ​​​​ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ആ​​​​ഗോ​​​​ള ​​​​നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യും വി​​​​ദേ​​​​ശ​​​​നി​​​​ക്ഷേ​​​​പം സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ആ​​​​ക​​​​ര്‍ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് യു​​​​എ​​​​ഇ ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പ റോ​​​​ഡ്ഷോ​​​​ക​​​​ളും ബി​​​​സി​​​​ന​​​​സ് സം​​​​വാ​​​​ദ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​ന്‍ഡോ ഗ​​​​ള്‍ഫ് ആ​​​​ന്‍ഡ് മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ് ചേം​​​​ബ​​​​ര്‍ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് (ഇ​​​​ന്‍മെ​​​​ക്ക്) തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ന്ത്രി പി.​​​​കെ.​​​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ഇ​​​​ന്‍മെ​​​​ക്ക് പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​ന്‍മെ​​​​ക്ക് ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഡോ. ​​​​എ​​​​ന്‍.​​​​എം. ഷ​​​​റ​​​​ഫു​​​​ദ്ദീ​​​​നും സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ഡോ. ​​​​സു​​​​രേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​നും പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ത്തെ ന​​​​യി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും സ​​​​ജീ​​​​വ ചാ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ ശൃം​​​​ഖ​​​​ല പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ര​​​​ള​​​​ത്തെ​​​​യും നി​​​​ക്ഷേ​​​​പ​​​​ക​​​​രെ​​​​യും വ്യ​​​​വ​​​​സാ​​​​യ പ്ര​​​​മു​​​​ഖ​​​​രെ​​​​യും പ്ര​​​​വാ​​​​സി ഇ​​​​ന്ത്യ​​​​ന്‍ സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന പാ​​​​ല​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കാ​​​​ന്‍ ഇ​​​​ന്‍മെ​​​​ക്ക് സ​​​​ന്ന​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘം അ​​​​റി​​​​യി​​​​ച്ചു.

നി​​​​ക്ഷേ​​​​പ റോ​​​​ഡ് ഷോ​​​​ക​​​​ള്‍, ബി​​​​സി​​​​ന​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ങ്ങ​​​​ള്‍, ബി2​​​​ബി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ള്‍, നി​​​​ക്ഷേ​​​​പ​​​​ക സം​​​​ഗ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​ന്‍മെ​​​​ക്ക് ത​​​​യാ​​​​റാ​​​​ണെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ദു​​​​ബാ​​​​യും മ​​​​റ്റ് ജി​​​​സി​​​​സി രാ​​​​ജ്യ​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ര്‍ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ക്ഷ​​​​ണ​​​​വും ന​​​​ല്‍കി.

Tags : Inmek Kerala investment roadshows Gulf countries

Recent News

Corehub Up