ആലുവ: ആലുവയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് ആലുവ നഗരത്തിൽ റോഡ് ഷോ നടത്തി. ആലുവ പമ്പ് ജംഗ്ഷൻ, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ഗവ. ആശുപത്രി ജംഗ്ഷൻ, മാർക്കറ്റ്, ബൈപ്പാസ് ജംഗ്ഷൻ, ബാങ്ക് കവല, സീനത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ ആലുവ നഗരം വലംവെച്ച് റെയിൽവെ സ്റ്റേഷന് മുന്നിൽ റോഡ് ഷോ സമാപിച്ചു.
അങ്കമാലി: എൽഡിഎഫ് സ്ഥാനാർഥി സാജു പോൾ അങ്കമാലിയിൽ നടത്തിയ റോഡ് ഷോ ആവേശമായി. റോഡ് ഷോ അങ്കമാലിയുടെ നഗരവീഥികളെ ഇളക്കിമറിച്ചു.സിഎസ്എയിൽ നിന്നാരംഭിച്ച റോഡ് ഷോ അങ്കമാലി പട്ടണം ചുറ്റി ടിബി ജംഗ്ഷൻ വഴി സിവിൽ സ്റ്റേഷനിൽ സമാപിച്ചു.
അൻവർ സാദത്തിന്റെ റോഡ് ഷോ ഇന്ന്
ആലുവ: ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിത്വം ഉറപ്പിച്ച അൻവർ സാദത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആലുവയിൽ ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം 4.30ന് ആലുവ ടൗണിൽ റോഡ് ഷോ സംഘടിപ്പിക്കും. ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രയാണമാരംഭിക്കും. 19ന് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കും. 23ന് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കും.