x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശ​മാ​യി റോ​ഡ്ഷോ​ക​ൾ


Published: March 17, 2026 06:53 AM IST | Updated: March 17, 2026 06:53 AM IST

ആ​ലു​വ: ആ​ലു​വ​യി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫ് ആ​ലു​വ ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. ആ​ലു​വ പ​മ്പ് ജം​ഗ്ഷ​ൻ, പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ്റ്, ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ, ബാ​ങ്ക് ക​വ​ല, സീ​ന​ത്ത് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ആ​ലു​വ ന​ഗ​രം വ​ലം​വെ​ച്ച് റെ​യി​ൽ​വെ സ്റ്റേ​ഷ​ന് മു​ന്നി​ൽ റോ​ഡ് ഷോ ​സ​മാ​പി​ച്ചു.

അ​ങ്ക​മാ​ലി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ജു പോ​ൾ അ​ങ്ക​മാ​ലി​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ ​ആ​വേ​ശ​മാ​യി. റോ​ഡ് ഷോ ​അ​ങ്ക​മാ​ലി​യു​ടെ ന​ഗ​ര​വീ​ഥി​ക​ളെ ഇ​ള​ക്കി​മ​റി​ച്ചു.സി​എ​സ്എയി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​അ​ങ്ക​മാ​ലി പ​ട്ട​ണം ചു​റ്റി ടിബി ജം​ഗ്ഷ​ൻ വ​ഴി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ​മാ​പി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ റോ​ഡ് ഷോ ​ഇ​ന്ന്

ആ​ലു​വ: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആലുവയിൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. വൈ​കുന്നേരം 4.30ന് ​ആ​ലു​വ ടൗ​ണി​ൽ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ക്കും. ഗാ​ന്ധി​പ്ര​തി​മ​യ്ക്കു മു​മ്പി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷം പ്ര​യാ​ണ​മാ​രം​ഭി​ക്കും. 19ന് ​സെ​ൻ​ട്ര​ൽ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ട​ക്കും. 23ന് ​നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ലു​വ മ​ഹാ​ത്മാ​ഗാ​ന്ധി മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

Tags : nattu vishesham Roadshows

Recent News

Corehub Up