പ്രതീകാത്മക ചിത്രം
വർക്കല: തിരുവനന്തപുരം വർക്കലയിൽ ഫയർ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥന്റെ വീട്ടിൽ കവർച്ച. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായാണ് പരാതി. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്റെ വീട്ടിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. അനീഷ് കുടുംബത്തോടൊപ്പം ഭാര്യ വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നുമാണ് കുടുംബത്തിന്റെ സംശയം.
വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. സംഭവത്തിൽ കേസെടുത്ത വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Crime Police Investigation CaseFile FIR