x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബശ്രീ പദ്ധതികൾക്കായി 93.7 കോടി കൂടി

സ്വ​​​​​ന്തം ലേ​​​​​ഖി​​​​​ക
Published: July 20, 2026 12:55 AM IST | Updated: July 20, 2026 12:55 AM IST

കൊ​​​​​ച്ചി: കു​​​​​ടും​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി ദേ​​​​​ശീ​​​​​യ ഗ്രാ​​​​​മീ​​​​​ണ ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന ദൗ​​​​​ത്യം (എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം) ര​​​​​ണ്ടാം ഗ​​​​​ഡു​​​​​വാ​​​​​യി 93.7 കോ​​​​​ടി രൂ​​​​​പ​​​​​കൂ​​​​​ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. ഇ​​​​​തി​​​​​ല്‍ 5.56 കോ​​​​​ടി രൂ​​​​​പ സം​​​​​സ്ഥാ​​​​​ന മി​​​​​ഷ​​​​​ന്‍റെ​​​​​യും 80.04 കോ​​​​​ടി രൂ​​​​​പ 14 ജി​​​​​ല്ലാ മി​​​​​ഷ​​​​​നു​​​​​ക​​​​​ളു​​​​​ടെ​​​​​യും പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കു​​​​​ള്ള​​​​​താ​​​​​ണ്.

കു​​​​​ടും​​​​​ബ​​​​​ശ്രീ കേ​​​​​ര​​​​​ള ചി​​​​​ക്ക​​​​​ന്‍ പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ആ​​​​​റു കോ​​​​​ടി​​​​​യും അ​​​​​ട്ട​​​​​പ്പാ​​​​​ടി ആ​​​​​ദി​​​​​വാ​​​​​സി സ​​​​​മ​​​​​ഗ്ര വി​​​​​ക​​​​​സ​​​​​ന പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ര​​​​​ണ്ടു കോ​​​​​ടി​​​​​യും ഈ ​​​​​ഫ​​​​​ണ്ടി​​​​​ല്‍നി​​​​​ന്നു ന​​​​​ല്‍കും.
കു​​​​​ടും​​​​​ബ​​​​​ശ്രീ സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷ​​​​​ത്തെ 400.84 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ക​​​​​ര്‍മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്ക് എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം നേ​​​​​ര​​​​​ത്തേ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു.

തു​​​​​ട​​​​​ര്‍ന്ന് ഈ ​​​​​വ​​​​​ര്‍ഷം ഏ​​​​​പ്രി​​​​​ലി​​​​​ല്‍ ആ​​​​​ദ്യ​​​​​ഗ​​​​​ഡു​​​​​വാ​​​​​യി 69.40 കോ​​​​​ടി രൂ​​​​​പ എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​ന​​​​​ല്‍കി. ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് ര​​​​​ണ്ടാം ഗ​​​​​ഡു​​​​​വാ​​​​​യി 93.6 കോ​​​​​ടി​​​​​കൂ​​​​​ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷം കു​​​​​ടും​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ക​​​​​ര്‍മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ആ​​​​​കെ 163 കോ​​​​​ടി രൂ​​​​​പ ല​​​​​ഭി​​​​​ച്ചു. ഇ​​​​​തി​​​​​ല്‍ 97.8 കോ​​​​​ടി രൂ​​​​​പ കേ​​​​​ന്ദ്ര​​​​​വി​​​​​ഹി​​​​​ത​​​​​വും 65.2 കോ​​​​​ടി സം​​​​​സ്ഥാ​​​​​ന​​​​​വി​​​​​ഹി​​​​​ത​​​​​വു​​​​​മാ​​​​​ണ്.

പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം (6.27 കോ​​​​​ടി), കൊ​​​​​ല്ലം (6.14 കോ​​​​​ടി), പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട (3.86 കോ​​​​​ടി), ആ​​​​​ല​​​​​പ്പു​​​​​ഴ (5.73 കോ​​​​​ടി), കോ​​​​​ട്ട​​​​​യം (5.01 കോ​​​​​ടി), ഇ​​​​​ടു​​​​​ക്കി (4.51 കോ​​​​​ടി), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം (6.74 കോ​​​​​ടി), തൃ​​​​​ശൂ​​​​​ര്‍ (7.03 കോ​​​​​ടി), പാ​​​​​ല​​​​​ക്കാ​​​​​ട് (7.58 കോ​​​​​ടി), മ​​​​​ല​​​​​പ്പു​​​​​റം (8.09 കോ​​​​​ടി), കോ​​​​​ഴി​​​​​ക്കോ​​​​​ട് (6.10 കോ​​​​​ടി), വ​​​​​യ​​​​​നാ​​​​​ട് (3.42 കോ​​​​​ടി), ക​​​​​ണ്ണൂ​​​​​ര്‍ (5.71 കോ​​​​​ടി),കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് (3.85 കോ​​​​​ടി) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്ത​​​​​ത്.

Tags : Kudumbashree projects Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up