x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു കാ​ഷ്മീ​രി​ലെ മി​ന്ന​ൽ പ്ര​ള​യം; മ​ര​ണം 18 ആ​യി

വെബ് ഡെസ്‌ക്
Published: July 19, 2026 10:13 PM IST | Updated: July 19, 2026 10:13 PM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ വ​ര്‍​ധി​ക്കു​ന്നു. പൂ​ഞ്ചി​ലും ര​ജൗ​രി​യി​ലു​മാ​യി 19 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ൽ‌ നാ​ശം വി​ത​ച്ച​ത്. പൂ​ഞ്ചി​ല്‍ ആ​റ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്കാ​നു​ണ്ട്. പൂ​ഞ്ചി​ലും ര​ജൗ​രി​യി​ലു​മാ​യി ആ​റു​പേ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ന​ദീ​തീ​ര​ങ്ങ​ളി​ല്‍​നി​ന്നും നൂ​റു​ക​ണ​ക്കി​ന് പേ​രെ ഇ​തു​വ​രെ ഒ​ഴി​പ്പി​ച്ചു. നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ദേ​ശീ​യ​പാ​ത​യി​ലും സം​സ്ഥാ​ന​പാ​ത​യി​ലു​മ​ട​ക്കം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ര​ജൗ​രി​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു.

ജ​മ്മു ക​ശ്മീ​രി​ല്‍ അ​ടു​ത്ത വ്യാ​ഴാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് അ​മ​ര്‍​നാ​ഥ് യാ​ത്ര താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന​വും നി​ര്‍​ത്തി​വ​ച്ചു.

Tags : Jammu and Kashmir flash flood heavy rain death toll weather

Recent News

Corehub Up