ഗോഹട്ടി: ആസാമിൽ ഭരണമാറ്റം ഉറപ്പായെന്ന് ജോർഹട്ടിലെ സ്ഥാനാർഥിയും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയ്. ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്റെ തെളിവാണെന്നും ഗൗരവ് പറഞ്ഞു. വ്യാഴാഴ്ച നടന്ന വൊട്ടെടുപ്പിൽ ആസാമിൽ 85.64 ശതമാനം പോളിംഗാണ് നടന്നത്.
"സംസ്ഥാനത്ത് കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തും. വോട്ടെടുപ്പിന് ശേഷം അത് ഉറപ്പായി.'-ഗൗരവ് പറഞ്ഞു.
"സംസ്ഥാനത്തെ എല്ലാ മേഖലകളെയും ബിജെപി സർക്കാർ തകർത്തു. വർഗീയമായി ജനങ്ങളെ വേർത്തിരിക്കുകയാണ് അവർ. മുഖ്യമന്ത്രി ഹിമന്തയാണ് വർഗീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം കടുത്ത വർഗീയ വാദിയായി മാറിയിരിക്കുകയാണ്. ജനം ഇതിനെല്ലാം മറുപടി കൊടുത്തു. മെയ് നാലിന് അതെല്ലാം മനസിലാകും '-ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.
Tags : assam assembly election gaurav gogoi congress alliance