ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ജോർഹട്ടിലെ സ്ഥാനാർഥിയും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയ്. വൻ ഭൂരിപക്ഷം നേടിയായിരിക്കും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിലെത്തുകയെന്നും ഗൗരവ് അവകാശപ്പെട്ടു.
"സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റത്തിനായി അവർ വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്.'-ഗാരവ് പറഞ്ഞു.
"സംസ്ഥാനത്തെ എല്ലാ മേഖലകളെയും ബിജെപി സർക്കാർ തകർത്തു. വർഗീയമായി ജനങ്ങളെ വേർത്തിരിക്കുകയാണ് അവർ. മുഖ്യമന്ത്രി ഹിമന്തയാണ് വർഗീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം കടുത്ത വർഗീയ വാദിയായി മാറിയിരിക്കുകയാണ്. ജനം ഇതിനെല്ലാം മറുപടി കൊടുക്കും.'-ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.
Tags : assembly election kerala gaurav gogoi congress alliance