ഇ.പി ബിജുമോൻ
കോട്ടയം: അരുണാചൽ പ്രദേശിൽ കുറിച്ചി സ്വദേശിയായ ഹവിൽദാറിനെ മരിച്ച നിലയിൽ കണ്ടെത്തി. മന്ദിരംകവല ഇടത്തറ വീട്ടിൽ ഇ.കെ പ്രഭാകരന്റെ മകൻ ഇ.പി ബിജുമോൻ (53) ആണ് മരിച്ചത്.
ആസാം റൈഫിൾസ് ഹവിൽദാർ ആയിരുന്നു. ഇന്നലെ ആസാം റൈഫിൾസ് യൂണിറ്റിലെ താമസസ്ഥലത്തെ നദീതീരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബത്തോടൊപ്പം അരുണാചൽ പ്രദേശിലെ ചംഗളാംഗ് മാവൂ എസിലായിരുന്നു താമസം.
രണ്ട് വർഷം മുൻപാണ് ഭാര്യയും മക്കളും നാട്ടിലേക്കു മടങ്ങിയത്. മാതാവ്: ശാന്തമ്മ. ഭാര്യ: സിന്ധു കോട്ടമുറി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അഭിജിത്ത് (യുകെ), അഭിരാമി (ബംഗളൂരു). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ഭവനത്തിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.
Tags : Arunachal MalayaliSoldier Founddead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash