Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliSoldier

അരുണാചലിൽ മലയാളി സൈനികൻ മരിച്ചനിലയിൽ

കോ​ട്ട​യം: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ കു​റി​ച്ചി സ്വ​ദേ​ശി​യാ​യ ഹ​വി​ൽ​ദാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ന്ദി​രം​ക​വ​ല ഇ​ട​ത്ത​റ വീ​ട്ടി​ൽ ഇ.​കെ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ ഇ.​പി ബി​ജു​മോ​ൻ (53) ആ​ണ് മ​രി​ച്ച​ത്.

ആ​സാം റൈ​ഫിൾ​സ് ഹ​വി​ൽ​ദാ​ർ ആ​യി​രു​ന്നു. ഇ​ന്ന​ലെ ആ​സാം റൈ​ഫിൾ​സ് യൂ​ണി​റ്റി​ലെ താ​മ​സ​സ്ഥ​ല​ത്തെ ന​ദീ​തീ​ര​ത്താ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ചം​ഗ​ളാം​ഗ് മാ​വൂ എ​സി​ലാ​യി​രു​ന്നു താ​മ​സം.

ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. മാ​താ​വ്: ശാ​ന്ത​മ്മ. ഭാ​ര്യ: സി​ന്ധു കോ​ട്ട​മു​റി പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​ജി​ത്ത് (യു​കെ), അ​ഭി​രാ​മി (ബം​ഗ​ളൂരു). മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഭ​വ​ന​ത്തി​ലെ​ത്തി​ക്കും. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Latest News

Corehub Up