നീരജ് ചോപ്ര
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് ഈ രാത്രി ഫൈനല്‍ പോരാട്ടം. പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നീരജ് ഇന്ന് അര്‍ധരാത്രി 12.45ന് ഇറങ്ങും.
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തോടെയാണ് നീരജ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. 79.61 മീറ്റര്‍ നീരജ് ജാവലിന്‍ പായിച്ചു. ആദ്യശ്രമത്തില്‍ 76.28 മീറ്റര്‍ മാത്രമാണ് ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തത്.
ശ്രീലങ്കയുടെ റുമേഷ് തരംഗയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയ താരം. 82.84 മീറ്റര്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (81.29), ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് (80.64), ഇംഗ്ലണ്ടിന്റെ ബെന്‍ ഈസ്റ്റ് (80.34) എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയവര്‍.
പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 78.63 മീറ്ററുമായി ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് യാദവ് (78.37), യസ് വീര്‍ സിംഗ് (78.36) എന്നിവരും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
Tags : CommenwealthGames NeerajChopra JavelinThrow Glasgow Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash