Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ മിന്നും പ്രകടനം. അത്ലറ്റിക്സില്നിന്നു മാത്രം ഒരു സ്വര്‍ണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ ഏഴ് മെഡല്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ഇന്നലെ എത്തി.
നീരജ്, യശ്വീര്
പുരുഷ ജാവലിന്‍ ത്രോയിലും ഇന്ത്യ ഇരട്ടമെഡല്‍ നേട്ടം സ്വന്തമാക്കി. ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയിട്ടുള്ള നീരജ് ചോപ്ര വെള്ളിയണിഞ്ഞപ്പോള്‍ യശ്വീര് സിംഗ് വെങ്കലത്തില്‍ മുത്തമിട്ടു.
പരിക്കിനുശേഷമുള്ള തിരിച്ചുവരവിലാണ് നീരജ് ചോപ്ര. 85.83 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 85.41 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു യശ്വീര് സിംഗ് വെങ്കലത്തിലേക്ക് എത്തിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗയ്ക്കാണ് (89.75) സ്വര്‍ണം.
ട്രിപ്പിളില്‍ വെള്ളി, വെങ്കലം
പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും സെല്‍വ പ്രഭു വെങ്കലവും സ്വന്തമാക്കി. 16.58 മീറ്റര്‍ ക്ലിയര്‍ ചെയ്ത് പ്രവീണ്‍ ചിത്രവേല്‍ വെള്ളിമെഡലണിഞ്ഞു. ജമൈക്കയുടെ ജോര്‍ദാന്‍ സ്കോട്ടിനാണ് സ്വര്‍ണം (16.72 മീറ്റര്‍).
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ ഡെക്കാത്തലണ്‍ താരം തേജസ്വിന് ശങ്കര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ ഡെക്കാത്തലണില്‍ സ്വന്തമാക്കുന്ന ആദ്യമെഡലാണ് തേജസ്വിന്റെ വെങ്കലം. 10 ഇനങ്ങളിലുമായി 7976 പോയിന്റോടെയാണ് തേജസ്വിന് വെങ്കലത്തില്‍ മുത്തമിട്ടത്.
ഗ്രെനഡയുടെ ലിന്ഡണ് വിക്ടര്‍ സ്വര്‍ണവും കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ വെള്ളിയും സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: പ്രസവാനന്തര സന്ധിവാതവും കാല്‍മുട്ടിന്റെ പരിക്കും അതിജീവിച്ച ഹരിയാന സ്വദേശിയായ സീമ കാളിരാംന, കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയില്‍ വെങ്കലവുമായി തിളങ്ങി.
58.65 മീറ്റര്‍ ഡിസ്കസ് പായിച്ചാണ് സീമയുടെ വെങ്കല നേട്ടം. ആദ്യശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 57.32 മീറ്ററുമായി മെഡല്‍ ഏകദേശം ഉറപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് 58.65 മീറ്ററിലേക്ക് ഡിസ്ക് പായിച്ചത്. നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി.
61.66 മീറ്റര്‍ ദൂരം കണ്ടെത്തിയ ജമൈക്കയുടെ സമന്ത ഹാളിനാണ് സ്വര്‍ണം. അഞ്ചാം ശ്രമത്തിലായിരുന്നു സമന്ത ഈ ദൂരം കുറിച്ചത്. കാനഡയുടെ ജൂലിയ ടങ്കിനാണ് (60.67 മീറ്റര്‍) വെള്ളി. ഇന്ത്യയുടെ മറ്റൊരു താരമായ നിധി റാണി 57.10 മീറ്ററുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം ശ്രത്തിലാണ് നിധി ഈ ദൂരം ക്ലിയര്‍ ചെയ്തത്.
പിഎച്ച്ഡി സ്കോളര്‍
ഇരുപത്തേഴുകാരിയായ സീമ കാളിരാംന, നിലവില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാലു തവണ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ സ്വന്തമാക്കിയ സീമ പൂനിയയുടെ പിന്ഗാമിയായിരിക്കുകയാണ് സീമ കാളിരാംന. ഭര്‍ത്താവ് രവീന്ദര്‍ കാളിരാംനയാണ് സീമയുടെ പരിശീലകന്. ആദ്യമായാണ് സീമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്.
60 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ മത്സരശേഷം സീമ വെളിപ്പെടുത്തി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
2021 ഓഗസ്റ്റിലാണ് സീമ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 11 മാസത്തിനുശേഷം 2022 ജൂലൈയില്‍ പരിശീലനം പുനരാരംഭിച്ചു. 2025 ദേശീയ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ശ്രദ്ധ പിടിച്ചുപറ്റി.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് ഈ രാത്രി ഫൈനല്‍ പോരാട്ടം. പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നീരജ് ഇന്ന് അര്‍ധരാത്രി 12.45ന് ഇറങ്ങും.
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തോടെയാണ് നീരജ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. 79.61 മീറ്റര്‍ നീരജ് ജാവലിന്‍ പായിച്ചു. ആദ്യശ്രമത്തില്‍ 76.28 മീറ്റര്‍ മാത്രമാണ് ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തത്.
ശ്രീലങ്കയുടെ റുമേഷ് തരംഗയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയ താരം. 82.84 മീറ്റര്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (81.29), ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് (80.64), ഇംഗ്ലണ്ടിന്റെ ബെന്‍ ഈസ്റ്റ് (80.34) എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയവര്‍.
പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 78.63 മീറ്ററുമായി ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് യാദവ് (78.37), യസ് വീര്‍ സിംഗ് (78.36) എന്നിവരും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.