x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​ക്കൂ​ട്ടി​ല്‍ സ്വ​ര്‍​ണ​ക്കൊ​യ്ത്ത്

വെബ്ഡെസ്ക്
Published: August 1, 2026 11:05 PM IST | Updated: August 1, 2026 11:05 PM IST

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ജാ​സ്മി​ന്‍ ലാം​ബോ​റി​യ സ്വർണം നേടുന്നു.

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ഗോ​ള്‍​ഡ​ന്‍ പ​ഞ്ച്. ബോ​ക്‌​സിം​ഗി​ല്‍ അഞ്ചും പാ​രാ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഒ​ന്നും ഉ​ള്‍​പ്പെ​ടെ ഇ​ന്ന​ലെ ആറ് സ്വ​ര്‍​ണം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ സ്വ​ര്‍​ണ​നേ​ട്ടം 11 ആ​യി.

മെ​ഡ​ൽ നി​ല​യി​ൽ ഇ​ന്ത്യ ഇ​തോ​ടെ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി. ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ 10 ഫൈ​ന​ലു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ ആ​റ് ഫൈ​ന​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ഞ്ച് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ല​ഭി​ച്ചു.

പ്രീ​തി, ജാ​സ്മി​ന്‍

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ പ്രീ​തി പ​വാ​റി​ന്‍റെ സ്വ​ര്‍​ണ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ റിം​ഗി​ലെ സ്വ​ര്‍​ണ​വേ​ട്ട​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. കാ​ന​ഡ​യു​ടെ സ്‌​കാ​ര്‍​ല​റ്റ് സ​വ​ന്ന ഡെ​ല്‍​ഗാ​ഡോ​യെ കീ​ഴ​ട​ക്കി​യാ​ണ് പ്രീ​തി സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. 2025 ലോ​ക ബോ​ക്‌​സിം​ഗി​ല്‍ 54 കി​ലോ​ഗ്രാം സ്വ​ര്‍​ണജേ​താ​വാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി പ​വാ​ര്‍.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ജാ​സ്മി​ന്‍ ലാം​ബോ​റി​യ സ്വ​ര്‍​ണം ഇ​ടി​ച്ചു​ നേ​ടി. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ മി​ഷേ​ല വാ​ല്‍​ഷി​നെ കീ​ഴ​ട​ക്കി​യാ​ണ് ജാ​സ്മി​ന്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

സാ​ക്ഷി, പ്രിയ, അരുദ്ധതി

വ​നി​ത​ക​ളു​ടെ 51 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ബി വൈ​റ്റി​നെ ഇ​ടി​ച്ചി​ട്ട് സാ​ക്ഷി ചൗ​ധ​രി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ന​ട​ന്ന വ​നി​ത​ക​ളു​ടെ 60 കി​ലോ​ഗ്രാം ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ പ്രി​യ ഘം​ഗാ​സും സ്വ​ർ​ണം ഇ​ടി​ച്ചു​നേ​ടി.

വ​നി​ത​ക​ളു​ടെ 70 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​രു​ദ്ധ​തി ചൗ​ധ​രി​യും ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 55 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ജാ​ദു​മാ​നി സിം​ഗി​നു ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. വ​നി​ത​ക​ളു​ടെ ജൂ​ഡോ​യി​ൽ​ ഇ​ന്ത്യ​ക്കാ​യി ഉ​ന്ന​തി ശ​ർ​മ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Tags : Striking Gold BoxingRing Glasgow CommenwealthGames

Recent News

Corehub Up