x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ണ്‍​വെ​ല്‍​ത്ത് ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാ​മ​ത്

വെബ്ഡെസ്ക്
Published: August 2, 2026 11:15 PM IST | Updated: August 2, 2026 11:15 PM IST

ബോക്സിംഗിൽ ഇന്ത്യയുടെ അ​ങ്കു​ഷ് പം​ഗ​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ഡി​മെ​ജി ഷി​ട്ടു​വി​നെ നേരിടുന്നു.

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ഇ​ടി​വെ​ട്ടി​ടി... ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ എ​തി​രാ​ളി​ക​ള്‍ നി​ഷ്പ്ര​ഭ​മാ​യി.

ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന്‍റെ ബോ​ക്‌​സിം​ഗി​ല്‍ ഏ​ഴ് സ്വ​ര്‍​ണം, മൂ​ന്നു വെ​ള്ളി എ​ന്നി​ങ്ങ​നെ 10 മെ​ഡ​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ബോ​ക്‌​സിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍, റിം​ഗി​ലെ മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഒ​രു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ത്ര​യും സ്വ​ര്‍​ണ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​രു എ​ഡി​ഷ​നി​ല്‍ ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍​നി​ന്ന് മെ​ഡ​ല്‍ നേ​ട്ടം ര​ണ്ട​ക്ക​ത്തി​ല്‍ എ​ത്തു​ന്ന​തും ഇ​താ​ദ്യം.

ന​മ്പ​ര്‍ വ​ണ്‍ ഇ​ന്ത്യ

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ ബോ​ക്‌​സിം​ഗ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 14 സ്വ​ര്‍​ണ പോ​രാ​ട്ട​ങ്ങ​ളാ​ണ് ഇ​ടി​ക്കൂ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴ് എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. മൂ​ന്ന് എ​ണ്ണ​ത്തി​ല്‍ വെ​ള്ളി​യും. ആ​കെ​യു​ള്ള 14 ബോ​ക്‌​സിം​ഗ് ഫൈ​ന​ലു​ക​ളി​ല്‍ പ​ത്തി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

നാ​ല് സ്വ​ര്‍​ണം, മൂ​ന്നു വീ​തം വെ​ള്ളി, വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ പ​ത്ത് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് ബോ​ക്‌​സിം​ഗ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്.

ലേ​ഡീ​സ് സ്റ്റൂ​പ്പ​ര്‍ സ്റ്റാ​ര്‍​സ്

ഇ​ന്ത്യ​ക്കു ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍​നി​ന്നു ല​ഭി​ച്ച ഏ​ഴ് സ്വ​ര്‍​ണ​ത്തി​ല്‍ അ​ഞ്ചും വ​നി​ത​ക​ളാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. മൂ​ന്നു വെ​ള്ളി​യി​ല്‍ ഒ​രെ​ണ്ണ​വും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നാ​ണ്. ചു​രു​ക്ക​ത്തി​ല്‍, പ​ത്തി​ല്‍ ആ​റ് മെ​ഡ​ലും വ​നി​താ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കു ല​ഭി​ച്ച​ത്.

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ പ്രീ​തി പ​ന്‍​വാ​ര്‍ സ്വ​ര്‍​ണം ഇ​ടി​ച്ചി​ട്ട​തോ​ടെ​യാ​ണ് ബോ​ക്‌​സിം​ഗ് റിം​ഗി​ലെ ഇ​ന്ത്യ​ന്‍ ഗോ​ള്‍​ഡ​ന്‍ പ​ഞ്ചി​നു തു​ട​ക്ക​മാ​യ​ത്. പി​ന്നാ​ലെ വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ജെ​യ്‌​സ്മി​ന്‍ ലാം​ബോ​റി​യ, 51 കി​ലോ​ഗ്രാ​മി​ല്‍ സാ​ക്ഷി ചൗ​ധ​രി, 60 കി​ലോ​ഗ്രാ​മി​ല്‍ പ്രി​യ ഘം​ഗാ​സ്, 70 കി​ലോ​ഗ്രാ​മി​ല്‍ അ​രു​ന്ധ​തി ചൗ​ധ​രി എ​ന്നി​വ​രും സ്വ​ര്‍​ണം ഇ​ടി​ച്ചു​നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 60 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ സ​ച്ചി​ന്‍ സി​വാ​ച്ചും 80 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ അ​ങ്കു​ഷ് പം​ഗ​ലും സ്വ​ര്‍​ണ​മെ​ഡ​ല്‍ ക​ഴു​ത്തി​ല​ണി​ഞ്ഞു. ന​മീ​ബി​യ​യു​ടെ ട്രൈ​അ​ഗെ​യ്ന്‍ എ​ന്‍​ഡെ​വെ​ലോ​യെ സ്പ്ലി​റ്റ് ഡി​സി​ഷ​നി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ സ്വ​ര്‍​ണം. ഇം​ഗ്ല​ണ്ടി​ന്‍റെ ഡി​മെ​ജി ഷി​ട്ടു​വി​നെ ത​ക​ര്‍​ത്താ​ണ് (4-1) അ​ങ്കു​ഷ് പം​ഗ​ല്‍ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്.

മൂ​ന്നു വെ​ള്ളി

ലോ​ക, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്ന്‍ വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​മ്മ ഗ്രീ​ന്‍​ട്രീ​യോ​ട് 4-1നാ​യി​രു​ന്നു ല​വ്‌​ലി​ന​യു​ടെ തോ​ല്‍​വി.

പു​രു​ഷ വി​ഭാ​ഗം 55 കി​ലോ​ഗ്രാം പോ​രാ​ട്ട​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജ​യ് ഡി​ക്‌​സ​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ ജാ​ദു​മാ​നി സിം​ഗും വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി. പു​രു​ഷ 90+ കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ന​രേ​ന്ദ​ര്‍ ബെ​ര്‍​വാ​ളും ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് വെ​ള്ളി നേ​ടി. ഇം​ഗ്ല​ണ്ടി​ന്‍റെ ഡ​മാ​ര്‍ തോ​മ​സി​നോ​ടാ​യി​രു​ന്നു ന​രേ​ന്ദ​ര്‍ തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

ഇ​ന്ത്യ നാ​ലാ​മ​ത്

23-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ​മാ​പി​ച്ചു. അ​വ​സാ​ന​ദി​ന​ത്തെ പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു മെ​ഡ​ൽ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. 13 സ്വ​ർ​ണം, 17 വെ​ള്ളി, ഒ​ന്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 39 മെ​ഡ​ലു​മാ​യി നാ​ലാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യാ​ണ് ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്, കാ​ന​ഡ ടീ​മു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

K-Rail Survey

Tags : India Rank CommenwealthGames Commenwealth Boxing Sports Glasgow

Recent News

Corehub Up