x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x അഫ്ഗാൻ മൂന്നാം ട്വന്‍റി-20 രാത്രി 7.30ന്

വെബ്ഡെസ്ക്
Published: September 16, 2026 11:29 PM IST | Updated: September 16, 2026 11:29 PM IST

സ​ഞ്ജു സാം​സ​ണ്‍

​ന്യൂ​ഡ​ല്‍​ഹി: ജ​യ​ത്തോ​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​ന്‍ ഇ​ന്ത്യ​യും ആ​ശ്വാ​സജ​യം തേ​ടി അ​ഫ്ഗാ​നി​സ്ഥാ​നും മൂ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന് ഇ​ന്നി​റ​ങ്ങും. ശ്രേ​യ​സ് അ​യ്യ​ര്‍ അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യി നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ വൈ​റ്റ്‌​വാ​ഷ് ല​ക്ഷ്യ​മി​ടു​ന്നു. പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലാ​ണ്.

സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ര്‍​മ​യും മി​ന്നും ഫോ​മി​ലാ​ണെ​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സം. ബൗ​ള​ര്‍​മാ​രും മി​ക​വ് പു​ല​ര്‍​ത്തു​ന്ന​തി​നാ​ല്‍ ആ​ത്മ​വി​ശ്വാ​സം ഏ​റെ. ആ​ദ്യമ​ത്സ​ര​ത്തി​ല്‍ അ​ഞ്ചാം ബൗ​ള​ര്‍ ചോ​ദ്യ​മു​യ​ര്‍​ന്നെ​ങ്കി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മൂ​ന്ന് വി​ക്ക​റ്റു​മാ​യി നി​ധീ​ഷ് കു​മാ​ര്‍ ആ ​വി​ട​വ് പ​രി​ഹ​രി​ച്ചു. ബാ​റ്റ​ര്‍​മാ​ര്‍​ക്ക് മി​ക​ച്ച പാ​ര്‍​ട്ണ​ര്‍​ഷി​പ്പ് ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന് വി​ന​യാ​കു​ന്ന​ത്. ബൗ​ളിം​ഗി​ലും വെ​ല്ലു​വി​ളി​യു​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

വൈ​ഭ​വ് കാ​ത്തി​രി​ക്ക​ണം

ക​രി​യ​റി​ന്‍റെ അ​വ​സാ​ന​കാ​ല​മെ​ന്ന് നി​ര​വ​ധി ത​വ​ണ വി​മ​ര്‍​ശ​നം കേ​ട്ട താ​ര​മാ​ണ് സ​ഞ്ജു സാം​സ​ണ്‍. അ​പ്പോ​ഴെ​ല്ലാം ബാ​റ്റു​കൊ​ണ്ട് മ​റു​പ​ടി പ​റ​ഞ്ഞു. സ​ഞ്ജു നി​റം മ​ങ്ങു​മ്പോ​ള്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്ന കൗ​മാ​രതാ​ര​ത്തെ​യാ​ണ് ഏ​വ​രും ഓ​പ്പ​ണ​ര്‍ റോ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ല്‍ വൈ​ഭ​വ് ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടിവ​രും...

ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​ന് ഇ​ന്ത്യ കീഴടക്കിയ​പ്പോ​ള്‍ 22 പ​ന്തി​ല്‍ 57 റ​ണ്‍​സ് സ​ഞ്ജു അ​ടി​ച്ചെ​ടു​ത്തു. നാ​ലു സി​ക്സും ഏ​ഴു ഫോ​റും അ​ട​ക്ക​മാ​ണി​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ക​ളി​ക്കും മു​മ്പ് സ​ഞ്ജു​വി​ന്‍റെ ദേ​ശീ​യ ടീ​മി​ലെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചു എ​ന്ന് വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടു.

ആ ​ലോ​ക​ക​പ്പി​ല്‍ ആ​ദ്യം ബെ​ഞ്ചി​ലി​രി​ക്കാ​നാ​യി​രു​ന്നു വി​ധി​യെ​ങ്കി​ല്‍ ഫൈ​ന​ല്‍ അ​ട​ക്കം അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​ന് വി​ജ​യം പ​ക​ര്‍​ന്ന അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​യി മ​ട​ങ്ങി വ​ന്നു.തു​ട​ര്‍​ന്ന് ന​ട​ന്ന അ​യ​ര്‍​ല​ണ്ടി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ത്തി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​രു ട്വ​ന്‍റി-20​യി​ലും സ​ഞ്ജു നി​റം മ​ങ്ങി. 5, 0, 1 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്‌​കോ​ര്‍. ഇ​തു വൈ​ഭ​വി​നുള്ള പി​ന്തു​ണ കൂ​ട്ടി.

“വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ അ​ല്ല, ഉ​യ​ര്‍​ന്ന സ്‌​ട്രൈ​ക്ക് റേ​റ്റി​ല്‍ റ​ണ്‍​സ് അ​ടി​ച്ച് എ​ടു​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ത്സ​ര​ശേ​ഷം സ​ഞ്ജു പ​റ​ഞ്ഞു. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 700-800 റ​ണ്‍​സാ​ണ് പ​തി​ന​ഞ്ചു​കാ​ര​നാ​യ വൈ​ഭ​വ് നേ​ടി​യ​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​റം മ​ങ്ങി​യാ​ല്‍ ആ ​സ്ഥാ​ന​ത്തു ക​ളി​ക്കാ​ന്‍ വൈ​ഭ​വ് ഉ​ണ്ടാ​കും. ആ ​ബോ​ധ്യം ഉ​ണ്ട്” - സ​ഞ്ജു പ​റ​ഞ്ഞു.

Tags : India Afghanistan T20Cricket Sports

Recent News

Corehub Up