x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യ​ത്ത് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച 220 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ് ഡെസ്‌ക്
Published: September 16, 2026 09:36 PM IST | Updated: September 16, 2026 09:36 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 220 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പാ​ക്കി​ൽ ഇ​ല്ലി​മൂ​ട്ടി​ലെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് 3,500 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഗോ​ഡൗ​ൺ വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ ഗോ​ഡൗ​ൺ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​വ​ന്ന​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ പ്ര​തി​ക​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.

Tags : Kottayam Excise Crime Investigation CaseFile FIR

Recent News

Corehub Up