x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​ത്ത​ൽ ന​യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ലും വേ​ണം; സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ച്ച് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ

വെബ് ഡെസ്ക്
Published: September 16, 2026 05:58 PM IST | Updated: September 16, 2026 06:13 PM IST

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ.

ക​ണ്ണൂ​ർ: സി​പി​എം നേ​തൃ​ത്വ​ത്തി​നും പാ​ർ​ട്ടി​യു​ടെ ന​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്ക് പു​തി​യ ആ​ളു​ക​ൾ വ​ന്ന​തു​കൊ​ണ്ട് മാ​ത്രം പാ​ർ​ട്ടി​യി​ൽ തി​രു​ത്ത​ൽ ആ​കി​ല്ല. ന​യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളി​ലു​മാ​ണ് മാ​റ്റ​ങ്ങ​ൾ വ​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. 

ഒ​രാ​ൾ മാ​ത്രം നി​ർ​ദ്ദേ​ശി​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​ർ അ​ത് അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലേ​ക്ക് നി​ല​വി​ൽ സി​പി​എം മാ​റി​യി​ട്ടു​ണ്ടെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ കു​റ്റ​പ്പെ​ടു​ത്തി. പി. ​ജ​യ​രാ​ജ​നെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ഇ​ഡി ന​ട​പ​ടി​ക​ളി​ലും പിണറായിയുടെ മൗ​ന​ത്തി​ലും അ​ദ്ദേ​ഹം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. 

ഇ​ഡി ന​ട​പ​ടി​ക​ളി​ലെ വ​സ്തു​ത എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പി​ണ​റാ​യി വി​ജ​യ​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​റ​ത്തു​പ​റ​യാ​ൻ ക​ഴി​യാ​ത്ത ചി​ല ദു​രൂ​ഹ​ത​ക​ളും കാ​ര്യ​ങ്ങ​ളും ഉ​ള്ള​തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : V. Kunhikrishnan P. Jayarajan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up