പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഏഴ് പേർക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ 32 കാരിയായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
നാഗ്പൂരിലെ ഗോരേവാടയിൽ അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിലിടിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം വിട്ട കാർ റോഡിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് കുട്ടികളെയും തുടർന്ന് ഹരീഷ് റാംഭൗ രേവത്കർ, ആശിഷ് നഖാട്ടെ എന്നിവരെയും ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇവർ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ യുവതി മദ്യപിച്ചിരുന്നതായി പൊലിസ് സംശയിക്കുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews SpeedingCar Pedestrian Arrest